''നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും; എന്നെ അവഗണിക്കരുതേ''; ഭര്‍ത്താവിനോട് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്, വീഡിയോ
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd September 2019 03:29 PM |
Last Updated: 23rd September 2019 03:29 PM | A+A A- |

ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് താരം ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് വീഡിയോയിലൂടെ രാഖി പറയുന്നത്. കരഞ്ഞുകൊണ്ടാണ് താരം സംസാരിക്കുന്നത്.
''നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ'' ഇങ്ങനെയാണ് രാഖിയുടെ വാക്കുകള്‍. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്. പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു.
കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നാണ് നേരത്തേ രാഖി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും രാഖി പറഞ്ഞു.
അതേസമയം, രാഖിയുടെ വിവാഹ വാര്‍ത്തയും കരച്ചിലുമെല്ലാം നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വിവാദം സൃഷ്ടിച്ച് വാര്‍ത്തകളിലിടം നേടുന്നത് രാഖിയുടെ സ്ഥിരം പരിപാടിയാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.