അത്ഭുതപ്പെടുത്താന്‍ ചിരഞ്ജീവി; നരസിംഹ റെഡ്ഡിയുടെ രണ്ടാമത്തെ ട്രെയിലര്‍ കാണാം

ചിരഞ്ജീവി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി
അത്ഭുതപ്പെടുത്താന്‍ ചിരഞ്ജീവി; നരസിംഹ റെഡ്ഡിയുടെ രണ്ടാമത്തെ ട്രെയിലര്‍ കാണാം

ചിരഞ്ജീവി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ആദ്യകാല സ്വാതന്ത്ര്യ സമര പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തില്‍ ചിരഞ്ജീവി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. 

റാം ചരണ്‍ തേജ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, ജഗപതി ബാബു ,കിച്ച സുദീപ്, നയന്‍താര, തമന്ന തുടങ്ങി വന്‍ താരനിരയാണ് അണി നിരന്നിരിക്കുന്നത്.

സുരേന്ദര്‍ റഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 250കോടി ചെലവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കന്നത്. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് ചിത്രം തീയേറ്ററകളിലെത്തുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com