ഇരു വൃക്കകളും തകരാറിലായ ആരാധികയുടെ ഏറ്റവും വലിയ ആ​ഗ്രഹം ഒന്നു നേരിൽ കാണണം; തേടിയെത്തി നിവിൻ പോളി 

അഞ്ജലി കൃഷ്ണൻ എന്ന യുവതിയുടെ നീണ്ട നാളത്തെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ നിവിൻ പോളി
ഇരു വൃക്കകളും തകരാറിലായ ആരാധികയുടെ ഏറ്റവും വലിയ ആ​ഗ്രഹം ഒന്നു നേരിൽ കാണണം; തേടിയെത്തി നിവിൻ പോളി 

ഇരു വൃക്കകളും തകരാറിലായ ആരാധികയെ നേരില്‍ കണ്ട് നിവിന്‍ പോളി. അഞ്ജലി കൃഷ്ണൻ എന്ന യുവതിയുടെ നീണ്ട നാളത്തെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ നിവിൻ പോളി. 

നിവിൻ പോളിയുടെ കടുത്ത ആരാധികയായ അഞ്ജലിയുടെ ഏറ്റവും വലിയ ആഗ്രഹം തന്റെ പ്രിയ താരത്തെ ഒന്നു നേരിൽ കാണുക എന്നതായിരുന്നു. അങ്ങനെ ടെലിഗ്രാമിലെ നിവിൻ പോളി ഫാൻസ് ഗ്രൂപ്പിൽ അഞ്ജലി ഈ ആഗ്രഹം അറിയിക്കുകയായിരുന്നു. ഈ വാർത്ത വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ട് ഒടുവിൽ നിവിൻ പോളിയുടെ അരികിലെത്തി. 

അതോടെ, അഞ്ജലിയുടെ ആഗ്രഹം അറിഞ്ഞ നിവിൻ അഞ്ജലിയെ കാണാൻ നേരിട്ടെത്തുകയായിരുന്നു. തിരക്കിനിടയിലും അഞ്ജലിക്കൊപ്പം വിശേഷങ്ങൾ പറഞ്ഞ് സെൽഫിയെടുത്താണ് താരം മടങ്ങിയത്. 26 കാരിയായ അഞ്ജലി ഇരുവൃക്കകളും തകരാറിലായി, ഇപ്പോൾ ഡയാലിസിസ് ചികിൽസയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com