റിലീസാകാത്ത സിനിമ കണ്ട് കിശയിലെ കാശ് പോയെന്ന് വിമർശനം; മറുപടി നൽകി അജു 

പുതിയ ​ഗാനം ശ്രദ്ധേയമായതിന് പിന്നാലെ അജു പങ്കുവച്ച ട്രോളാണ് ഇപ്പോൾ ചർച്ചയാകുന്നത്
റിലീസാകാത്ത സിനിമ കണ്ട് കിശയിലെ കാശ് പോയെന്ന് വിമർശനം; മറുപടി നൽകി അജു 

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോൻ, അജു വർഗീസ്, ജിബു ജേക്കബ് എന്നിവർ ഒരുമിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിൽ അജു അഭിനയിച്ച മുഴുനീളൻ ഗാനം യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. എന്നാൽ പുതിയ ​ഗാനം ശ്രദ്ധേയമായതിന് പിന്നാലെ അജു പങ്കുവച്ച ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

ട്രോൾ പോസ്റ്റിന് താഴെ ചിത്രത്തിനുനേരെ ഒരാൾ വിമർശനവുമായി എത്തിയതോടെയാണ് സംഭവം ചർച്ചയായത്. തന്നെ പരിഹസിച്ച വിമർശകന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അജു നൽകിയതും. 

ആദ്യമായാണ് അജു അഭിനയിച്ച മുഴുനീളൻ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു ട്രോൾ. ‘സിനിമ കണ്ടവർ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയെന്ന്', എന്നാണ് ഇതിന് താഴെ വന്ന വിമർശനം. എന്നാൽ റിലീസ് തിയതി പോലും പ്രഖ്യാപിക്കാത്ത ചിത്രത്തെക്കുറിച്ച് നടത്തിയ ഈ പരാമർശമാണ് അജുവിനെ ചൊടുപ്പിച്ചത്.  "അപ്പൊ താങ്കൾ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!"എന്ന് മറുപടി കുറിക്കുകയായിരുന്നു താരം. അജുവിനെ പിന്തുണച്ച് നിരവധിപേർ ഇതിന് താഴെ കമന്റുകൾ കുറിച്ചു. 

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യരാത്രി. വിജയരാഘവൻ, ശ്രീലക്ഷ്മി, പൗളി വൽസൻ, മനോജ് ഗിന്നസ്, സർജാനോ ഖാലിദ്, സ്നേഹ ബാബു, ബിജു സോപാനം, ജാതവേദ്, അൽത്താഫ് മനാഫ്, അശ്വിൻ, ചെമ്പിൽ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com