ഈ ഒരു കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണ്, തുറന്നുപറഞ്ഞ് ദുല്‍ഖര്‍ 

എപ്പോഴും റിസ്‌ക് എടുക്കുന്ന ആളാണ് താനെന്നും അതിന് പ്രേരിപ്പിക്കുന്നത് വാപ്പിച്ചായാണെന്നും ദുല്‍ഖര്‍ പറയുന്നു
ഈ ഒരു കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണ്, തുറന്നുപറഞ്ഞ് ദുല്‍ഖര്‍ 

ലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള യുവടന്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്നതുകൊണ്ടുതന്നെ ദുല്‍ഖറിനോടുള്ള പ്രിയം ഇരട്ടിയാണ്. വാപ്പിച്ചിയെക്കുറിച്ച് ദുല്‍ഖര്‍ പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കാനും ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ ജീവിതത്തില്‍ റിസ്‌ക്കുകള്‍ എടുക്കാന്‍ മമ്മൂട്ടി എന്ന അച്ഛന്‍ പ്രേരിപ്പിച്ചതെങ്ങനെയാണെന്നാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്. 

ജീവിതത്തില്‍ എപ്പോഴും റിസ്‌ക് എടുക്കുന്ന ആളാണ് താനെന്നും അതിന് തന്നെ പ്രേരിപ്പിക്കുന്നത് വാപ്പിച്ചായാണെന്നുമാണ് ദുല്‍ഖറിന്റെ വാക്കുകള്‍. "എന്റെ ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന ആവശ്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ വാപ്പിച്ചി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ റിസ്‌ക് എടിക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും?", ദുല്‍ഖര്‍ ചോദിക്കുന്നു. 

സിനിമ എന്ന ബിസിനസ്സിനെക്കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണെന്നും ദുല്‍ഖര്‍ പറഞ്ഞു. "തെറ്റുകള്‍ വരുത്തിയില്ലെങ്കില്‍ സ്വന്തമായി ഒരു വ്യക്തികത്വം ഉണ്ടാക്കുവാനും ഒരു കലാകാരന്‍ എന്ന നിലയില്‍ വളരാനും കഴിയില്ലെന്ന് വാപ്പിച്ചി എപ്പോഴും പറയും. ഇപ്പോള്‍ ഒരു സിനിമ പരാജയപ്പെട്ടാലും എനിക്ക് റോഡില്‍ ഉറങ്ങേണ്ടി വരില്ല. അപ്പോള്‍ പിന്നെ ഞാന്‍ എന്തിന് റിസ്‌ക് എടുക്കാതിരിക്കണം", ദുല്‍ഖര്‍ ചോദിച്ചു. 

ബോളിവുഡ് ചിത്രം ദി സോയ ഫാക്ടറാണ് തിയറ്ററിലെത്തിയ ഏറ്റവും പുതിയ ദുല്‍ഖര്‍ ചിത്രം. ക്രിക്കറ്റ് നായകനായി ദുല്‍ഖര്‍ എത്തിയപ്പോള്‍ സോനം കപൂറാണ് ചിത്രത്തില്‍ നായികയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com