''എന്നെ കൊന്ന് കര്‍പ്പൂരം കത്തിച്ച് വെക്കണോ?'': വ്യാജവാര്‍ത്തക്കെതിരെ തുറന്നടിച്ച് നടി രേഖ, വീഡിയോ

അതിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. നടി രേഖ മരിച്ചെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ യുട്യൂബ് ചാനലിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.
''എന്നെ കൊന്ന് കര്‍പ്പൂരം കത്തിച്ച് വെക്കണോ?'': വ്യാജവാര്‍ത്തക്കെതിരെ തുറന്നടിച്ച് നടി രേഖ, വീഡിയോ

തൊണ്ണൂറുകളില്‍ ചലച്ചിത്രലോകത്തെത്തി നിരവധി നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് രേഖ. തമിഴിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി നൂറിലധികം സിനിമകളിലഭിനയിച്ച താരം ഇപ്പോഴും അഭിനയം വിട്ടിട്ടില്ല. ഇടയ്‌ക്കെല്ലാം സിനിമകളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാല്‍ ഇതിനിടെ രേഖ മരിച്ചു എന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. നടി രേഖ മരിച്ചെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ യുട്യൂബ് ചാനലിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം. 'എത്രയോ കലാകാരന്മാരെ വളര്‍ത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവര്‍ത്തകര്‍. ഉത്തരേന്ത്യയില്‍ നിന്നോ തെലുങ്കില്‍ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നു വന്ന നയന്‍താരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങള്‍ എന്നിട്ട് ഇതുപോലെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ശരിയാണോ? എന്നാണ് രേഖ ചോദിക്കുന്നത്. 

മാത്രമല്ല, ഇത്തരം വാര്‍ത്തകള്‍ തന്നെ വേദനിപ്പിക്കുന്നില്ലെങ്കിലും തന്നെ ഇഷ്ടപ്പെടുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട് എന്നും താരം പറയുന്നു. ജിവി പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി രേഖയുടെ പ്രതികരണം. 

'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നല്‍കി വെള്ളത്തുണിയില്‍ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ചിത്രങ്ങള്‍ നല്‍കി ഒരു വ്യാജ വാര്‍ത്ത 'മീശ മച്ചാന്‍' എന്നൊരു യുട്യൂബ് ചാനല്‍ നല്‍കിയിരുന്നു. ഓഗസ്റ്റ് 17നാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ആ വ്യാജവാര്‍ത്ത 10 ലക്ഷം പേരാണ് യുട്യൂബില്‍ കണ്ടത്.

'എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാന്‍ എന്തെങ്കിലും സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. അവര്‍ മരിച്ചു പോയി. ഇവര്‍ക്ക് ഇങ്ങനെ ആയി... അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാര്‍ത്തകള്‍! എനിക്കതില്‍ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നില്‍ക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേര്‍ ചോദിച്ചു, ഞാന്‍ മരിച്ചുപോയോ എന്ന്. ഞാന്‍ പറഞ്ഞു. ആ.. ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!,' രേഖ പറഞ്ഞു. 

'കലൈഞ്ജര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ.ആര്‍. വിജയ മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മോഹന്‍ സാറിനെയൊക്കെ എത്രയോ തവണ ഇതുപോലെ കൊന്നിട്ടുണ്ട്. ഇവരൊന്നും തിരിച്ച് ചോദിക്കാന്‍ വരാത്തതുകൊണ്ടാണ് ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത്. അതു വച്ച് അവര്‍ പൈസയുണ്ടാക്കുന്നു. ഞാന്‍ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുന്നു. 

ഭര്‍ത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാന്‍ കഴിയുന്നത്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാന്‍ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യുന്നു. നൂറു പടങ്ങളില്‍ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?,' രേഖ ചോദിച്ചു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com