തമന്നയും നവാസുദ്ധീന്‍ സിദ്ദീഖിയും ഒന്നിച്ച്: 'ബോലെ ചൂടിയാന്‍' ടീസര്‍ പുറത്ത് 

അര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നവാസുദ്ധീനും തമന്നയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 
തമന്നയും നവാസുദ്ധീന്‍ സിദ്ദീഖിയും ഒന്നിച്ച്: 'ബോലെ ചൂടിയാന്‍' ടീസര്‍ പുറത്ത് 

വാസുദീന്‍ സിദ്ദീഖിയും തമന്ന ഭാട്ടിയയും പ്രധാനവേഷങ്ങളിലെത്തുന്ന 'ബോലെ ചൂടിയാന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാസുദ്ധീന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ടീസര്‍ പുറത്ത് വിട്ടത്. അര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നവാസുദ്ധീനും തമന്നയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

നവാസുദീന്‍ സിദ്ദീഖിയുടെ സഹോദരന്‍ ഷമാസ് നവാബ് സിദ്ദീഖി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ തിയേറ്ററില്‍ എത്താനായി കാത്തിരിക്കുകയാണ് ആരാധകര്‍. യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണിതെന്ന് ടീസറിന്റെ തുടക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തമന്നയും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. 

നേരത്ത ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് മൗനി റോയിയെ ആയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലും മൗനി റോയ് ഇടംപിടിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പ്രൊഫഷനലല്ലാത്ത പെരുമാറ്റം കാരണം ചിത്രത്തില്‍ നിന്നും പുറത്താക്കി എന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com