രഹസ്യ അവധി ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രം പങ്കുവച്ച് ആലിയ; രണ്‍ബിറിന് കാമുകിയുടെ പിറന്നാള്‍ ആശംസ ഇങ്ങനെ 

കെനിയന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് ആലിയ പങ്കുവച്ചിരിക്കുന്നത്‌ 
രഹസ്യ അവധി ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രം പങ്കുവച്ച് ആലിയ; രണ്‍ബിറിന് കാമുകിയുടെ പിറന്നാള്‍ ആശംസ ഇങ്ങനെ 

ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറിന്റെ 37-ാം ജന്മദിനമാണ് ഇന്ന്‌. പിറന്നാള്‍ ദിനത്തില്‍ നടിയും രണ്‍ബിറിന്റെ കാമുകിയുമായ ആലിയ ഭട്ട് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരും ഒന്നിച്ച് നടത്തിയ കെനിയന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ കാമുകന് ആശംസ കുറിച്ചത്. 

കറുത്ത ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രത്തില്‍ കൈയ്യില്‍ ബൈനോക്കുലര്‍ പിടിച്ചാണ് രണ്‍ബിറിന്റെ നില്‍പ്. ചിത്രം പങ്കുവച്ച് ഒരു മണിക്കൂറിനുള്ളില്‍ ഒന്‍പത് ലക്ഷത്തിലധികം ലൈക്കുകളാണ് നേടിയത്. ആദ്യമായാണ് കെനിയന്‍ അവധിക്കിടെയുള്ള രണ്‍ബിറിന്റെ ഒരു ചിത്രം പുറത്തുവരുന്നത്. 

സിനിമ രംഗത്തുള്ളവരും രണ്‍ബിറിന്റെ ആരാധകരുമടക്കം ആയിരക്കണക്കിന് ആളുകളാണ് താരത്തിന് ആശംസകള്‍ കുറിച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പാര്‍ട്ടിയില്‍ ആലിയയ്‌ക്കൊപ്പം ആദിത്യ റോയ് കപൂര്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ എന്നിവരും പങ്കെടുത്തു. ആഘോഷങ്ങളുടെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com