ഇവരിൽ ആരാണ് എന്റെ ഭർത്താവ്? ആരാധകർക്ക് പുതിയ ടാസ്ക് നൽകി രാഖി സാവന്ത് (വിഡിയോ 

ഇവരിൽ ആരാണ് എന്റെ ഭർത്താവ്? ആരാധകർക്ക് പുതിയ ടാസ്ക് നൽകി രാഖി സാവന്ത് (വിഡിയോ 

രാധകർക്ക് പുതിയൊരു ടാസ്ക് നൽകിയിരിക്കുകയാണ് ബോളിവുഡ് നടി രാഖി സാവന്ത്. വിവാദങ്ങളുണ്ടാക്കി വാർത്തകളിൽ ഇടം നേടാറുള്ള താരം ഇക്കുറിയും പുതിയൊരു വിവാദത്തിലേക്കാണ് വഴി തുറന്നിരിക്കുന്നത്. 

വിവാഹിതയായെന്ന വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച താരം തന്റെ ഭര്‍ത്താവിനെ കണ്ടെത്തേണ്ട ടാസ്കാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്. പ്രവാസി വ്യവസായി റിതേഷാണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നാണ് അന്ന് രാഖി പറഞ്ഞത്. 

ഒന്‍പത് യുവാക്കളുടെ ചിത്രങ്ങള്‍ നല്‍കി അതില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ കണ്ടെത്താനാണ് രാഖി ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം പബ്ലിസിറ്റിക്കായുള്ള രാഖിയുടെ അടവാണെന്നും ഇവരെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് രാഖി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെയുള്ള വിമര്‍ശനം.

 
 
 
 
 
 
 
 
 
 
 
 
 

Konsa Mera husband hai

A post shared by Rakhi Sawant (@rakhisawant2511) on

കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്ന രാഖി പിന്നീടതില്‍ നിന്ന് പിന്മാറിയതും രാഖിക്കെതിരേ ദീപക് രംഗത്തുവന്നതും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.  ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും അതിനാലാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതെന്നുമായിരുന്നു രാഖി ഇതേക്കുറിച്ച് വിശദീകരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com