കണ്ണ് നിറയുന്നു, ഇങ്ങനെ ഒരു പോസ്റ്റർ ഇതുവരെ കണ്ടിട്ടില്ലെന്ന് കെപിഎസി ലളിത 

മാതൃസ്നേഹത്തിന്റെ വിസ്മയ വിജയം എന്നാണ് പോസ്റ്ററിലെ വാക്കുകൾ
കണ്ണ് നിറയുന്നു, ഇങ്ങനെ ഒരു പോസ്റ്റർ ഇതുവരെ കണ്ടിട്ടില്ലെന്ന് കെപിഎസി ലളിത 

മോഹൻലാൽ ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' തീയറ്ററുകളിലെത്തിയിട്ട് ഇന്ന് മുപ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിനിമ റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിട്ടതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റർ കണ്ട് ഏറ്റവുമധികം സന്തോഷിച്ചവരിൽ ഒരാളായിരിക്കുന്ന നടി കെപിഎസി ലളിത. പോസ്റ്റർ കണ്ട് തന്റെ കണ്ണ് നിറഞ്ഞുപോയെന്നാണ് കെപിഎസി ലളിതയുടെ വാക്കുകൾ. 

കെപിഎസി ലളിതയും മോഹൻലാലും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തുവിട്ടിട്ടുള്ളത്.മാതൃസ്നേഹത്തിന്റെ വിസ്മയ വിജയം എന്നാണ് പോസ്റ്ററിലെ വാക്കുകൾ.  മോഹൻലാലിനൊപ്പം ഇത്തരത്തിലൊരു പോസ്റ്റർ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സിനിമയുടെ സംവിധായകരിൽ ഒരാളായ ജിബി ജോര്‍ജ്ജിനോട് പറഞ്ഞത്. ജിബിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് അവർ ഈ സന്തോഷം തുറന്നുപറഞ്ഞത്. 

ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിബി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെപിഎസി ലളിത അയച്ച സന്ദേശം പങ്കുവച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റർ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോൾ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നൽകിയ വാക്കുകൾ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.

ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകൾ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാർക്കുമായി ഈ ചിത്രം ഞങ്ങൾ സമർപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com