'മലയാളികളില്‍ ഞാന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്' ; മനസ്സുതുറന്ന് ലക്ഷ്മി ഗോപാലസ്വാമി

എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്
'മലയാളികളില്‍ ഞാന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്' ; മനസ്സുതുറന്ന് ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഒ!രുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയശേഷി കൊണ്ടും നൃത്തപാടവം കൊണ്ടും മലയാളികളെയും മലയാള സിനിമയെയും വിസ്മയിപ്പിച്ച ലക്ഷ്മി, മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീടിലൂടെയാണ് മലയാളി മനസ്സ് കീഴടക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലക്ഷ്മി സ്വന്തമാക്കിയിരുന്നു. 

ഇപ്പോള്‍ മലയാളികളുടെ ഒരു സ്വഭാവത്തെക്കുറിച്ചുള്ള നടിയുടെ തുറന്നു പറച്ചിലാണ് ചര്‍ച്ചയാകുന്നത്. മലയാളികളില്‍ ഞാന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്. എന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. എപ്പോഴും സ്ത്രീയുടെ വിവാഹത്തെക്കുറിച്ച് ആളുകള്‍ വ്യാകുലപ്പെടുന്നത് എന്തിനാണ്.  നടി ചോദിക്കുന്നു. 

പാര്‍ട്ട്ണര്‍ ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിന് എന്താണ്. അമേരിക്കയില്‍ പോയാല്‍ ആരും ഇങ്ങനെ ചോദിക്കില്ല. പക്ഷെ മലയാളികള്‍ക്ക് ഭയങ്കര ആധിയാണ്. നടി ലക്ഷ്മി ഗോപാലസ്വാമി തന്റെ അസഹ്യത മറച്ചുവെക്കാതെ പറഞ്ഞു. 

വിവാഹം കഴിക്കാത്തതിന് പലതുണ്ട് കാരണം എന്നായിരുന്നു ലക്ഷ്മി ഗോപാലസ്വാമി നേരത്തെ പ്രതികരിച്ചിരുന്നത്. കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം വിവാഹം ഇതുവരെ നടക്കാതിരുന്നതിന് കാരണം. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. 

അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും''ലക്ഷ്മി അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com