ഹോളിവുഡിൽ നിന്ന് മലയാളത്തിലേക്ക്; സൂപ്പർ ഡോഗ് ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ സിനിമ 

‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്നാണ് ചിത്രത്തിന്റെ പേര്
ഹോളിവുഡിൽ നിന്ന് മലയാളത്തിലേക്ക്; സൂപ്പർ ഡോഗ് ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ സിനിമ 

ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ എത്തുന്നു. നായ നായകനായി എത്തുന്ന മറ്റൊരു ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്നാണ് ചിത്രത്തിന്റെ പേര്. 

മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ജോജു ജോർജ്, അജു വർഗീസ്, നിവിൻ പോളി എന്നിവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമാണ് ഇത്. 

മിഥുൻ രമേശും ദിവ്യ പിള്ളയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ദുബായിലെ സ്ഥിരതാമസകാരും സമ്പന്നരുമായ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥയാണ് ഇതിവൃത്തം. അടയ്ക്കാകാരൻ കുടുംബവും വെറ്റിലകാരൻ കുടുംബവും. ജിമ്മി ജോൺ അടയ്ക്കാക്കാരനും ജാൻസി വെറ്റിലകാരനും തമ്മിൽ വിവാഹം കഴിക്കുന്നതും പിന്നീടുണ്ടാകുന്ന വഴിത്തിരിവുകളുമാണ് കഥ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com