'കീര്‍ത്തിയുടെ അടുത്തു വരുമ്പോള്‍ അത്തരം കാര്യങ്ങളൊന്നും ഉണ്ടാകില്ലെന്നുറപ്പല്ലേ', ആ വാക്കുകളാണെന്റെ നേട്ടം

നായികയെ ഗ്ലാമറസ് ആയി അവതരിപ്പിച്ച് സിനിമ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞില്ലേ എന്നും കീർത്തി ചോദിക്കുന്നു
'കീര്‍ത്തിയുടെ അടുത്തു വരുമ്പോള്‍ അത്തരം കാര്യങ്ങളൊന്നും ഉണ്ടാകില്ലെന്നുറപ്പല്ലേ', ആ വാക്കുകളാണെന്റെ നേട്ടം

സിനിമയിൽ താൻ പിന്തുടരുന്നത് അമ്മയുടെ രീതികൾ തന്നെയാണെന്ന് തെന്നിന്ത്യയുടെ പ്രിയ താരം കീർത്തി സുരേഷ്. സിനിമയിലെ ​ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. താന്‍ ഗ്ലാമറസ്സാകില്ലെന്ന് മനസ്സിലാക്കിയ പോലെയാണ് എല്ലാവരും പെരുമാറാറുള്ളതെന്നാണ് കീർത്തി പറഞ്ഞത്.

ആദ്യ കാലങ്ങളില്‍ തന്നോട് പലരും ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കേണ്ടി വരില്ലേ എന്ന് ചോദിച്ചിരുന്നെന്നും എന്നാൽ അമ്മ എങ്ങനെയാണോ അഭിനയിച്ചത് ആ രീതി പിന്തുടരാനാണ് സിനിമയിൽ എത്തുമ്പോഴേ താന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു. അതാണ് എനിക്ക് കംഫര്‍ട്ടബിള്‍. "ഇന്ന് ആ ചോദ്യം ഇല്ല. ഞാന്‍ ഗ്ലാമറസ്സാകില്ലെന്ന് മനസ്സിലാക്കിയ പോലെയാണ് എല്ലാവരും പെരുമാറാറുള്ളത്".

ഹരി സംവിധാനം ചെയ്ത സാമി 2 എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചപ്പോൾ തനിക്ക് ഭയം ഉണ്ടായിരുന്നെന്നും കീർത്തി തുറന്നുപറഞ്ഞു. ഹരിസാറിന്റെ സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളുണ്ടാകുമല്ലോ. ഞാനതു ചോദിച്ചു തുടങ്ങിയപ്പോഴേ അദ്ദേഹം പറഞ്ഞു, ’കീര്‍ത്തിയുടെ അടുത്തു വരുമ്പോള്‍ അത്തരം കാര്യങ്ങളൊന്നും സിനിമയില്‍ ഉണ്ടാകില്ലെന്നുറപ്പല്ലേ…’ ആ ഉത്തരം കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അത് തന്റെ നേട്ടം തന്നെയാണെന്നുമാണ് അഭിമുഖത്തിലെ കീർത്തിയുടെ വാക്കുകൾ. നായികയെ ഗ്ലാമറസ് ആയി അവതരിപ്പിച്ച് സിനിമ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞില്ലേ എന്നും ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ കീർത്തി ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com