''ഞങ്ങള്‍ക്ക് 3ജിയും 4ജിയും ഇല്ലായിരുന്നു; ഉണ്ടായിരുന്നത് പിതാജിയും മാതാജിയും'', ചിരിപ്പിച്ച് ബച്ചന്‍

പൊതുവെ ട്വിറ്ററില്‍ വലിയ തമാശക്കാരനായ ബച്ചന്റെ ട്വീറ്റുകള്‍ പലപ്പോഴും നല്ല നേരമ്പോക്കുകളാണ് ഫോളോവര്‍മാര്‍ക്ക്.
''ഞങ്ങള്‍ക്ക് 3ജിയും 4ജിയും ഇല്ലായിരുന്നു; ഉണ്ടായിരുന്നത് പിതാജിയും മാതാജിയും'', ചിരിപ്പിച്ച് ബച്ചന്‍

ബിഗ് ബി അമിതാഭ് ബച്ചന്റെ ഒരു ട്വീറ്റ് ആണ് ഇപ്പോള്‍ മൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൊതുവെ ട്വിറ്ററില്‍ വലിയ തമാശക്കാരനായ ബച്ചന്റെ ട്വീറ്റുകള്‍ പലപ്പോഴും നല്ല നേരമ്പോക്കുകളാണ് ഫോളോവര്‍മാര്‍ക്ക്. കുട്ടിക്കാലത്തെ നെറ്റ്‌വര്‍ക്കുകളെ കുറിച്ചുള്ള ബച്ചന്റെ പുതിയ ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

'ഞങ്ങളുടെ കുട്ടിക്കാലത്ത് 3ജി, 4ജി, 5ജി തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഉണ്ടായിരുന്നത് ഗുരുജിയും പിതാജിയും മാതാജിയുമെല്ലാമായിരുന്നു. ഇവരില്‍ നിന്നുള്ള ഒരൊറ്റ അടി മതി ഏത് നെറ്റ്‌വര്‍ക്കുമായി ഞങ്ങള്‍ക്ക് കണക്റ്റ് ചെയ്യാന്‍.' ഇതായിരുന്നു ബച്ചന്റെ ട്വീറ്റ്. 

ഇത് താരത്തിന്റെ ട്വിറ്ററിലെ 3302മത്തെ ട്വീറ്റ് ആണെന്നുള്ളതും പ്രത്യേകതയാണ്. ട്വീറ്റ് വന്ന് ഏറെക്കഴിയും മുന്‍പ് തന്നെ ലൈക്കുകളുടെയും റീട്വീറ്റുകളുടെയും പ്രവാഹമായി. കഴിഞ്ഞ ദിവസം സെല്‍ഫിയുടെ ഹിന്ദി വാക്ക് കണ്ടെത്താന്‍ ബച്ചന്‍ നടത്തിയ ശ്രമവും ആരാധകര്‍ക്ക് ചര്‍ച്ചക്കുള്ള വകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com