'മികച്ച നടി'മാർ ഒന്നിക്കുന്നു; നിമിഷ-രജിഷ ചിത്രം 'സ്റ്റാന്‍ഡ് അപ്പ്' നവംബറിലെത്തും

ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
'മികച്ച നടി'മാർ ഒന്നിക്കുന്നു; നിമിഷ-രജിഷ ചിത്രം 'സ്റ്റാന്‍ഡ് അപ്പ്' നവംബറിലെത്തും

നിമിഷാ സജയനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വിധു വിന്‍സന്റ് ചിത്രം  'സ്റ്റാന്‍ഡ് അപ്പ്' നവംബറില്‍ തിയേറ്ററുകളിലെത്തും. ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രം ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

നിമിഷ അവതരിപ്പിക്കുന്ന സ്റ്റാന്റപ്പ് കോമേഡിയൻ കഥാപാത്രമായ കീര്‍ത്തിയുടേയും സുഹൃത്തുക്കളുടെയും സൗഹൃദവും അതിനിടയിലുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ഇതിവൃത്തം.അടുത്തമാസം ആദ്യം ചി‌ത്രത്തിന്റെ ഓഡിയോ - ടീസര്‍ ലോഞ്ചിംഗ് നടക്കും.

കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അര്‍ജുന്‍ അശോകന്‍, സീമ, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, പുതുമുഖ താരം വെങ്കിടേശ്, നിസ്താര്‍ സേഠ്, ദിവ്യാ ഗോപിനാഥന്‍, സുനില്‍ സുഖദ, ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com