സംഗീത പരിപാടിക്കിടെ വസ്ത്രം തെന്നിമാറി, പതറാതെ പാട്ടു തുടര്‍ന്ന് ഗായിക

ലാസ് വേഗാസിലെ സപ്പോസ് തീയെറ്ററിലെ സംഗീത പരിപാടിയ്ക്കിടെയാണ് അപ്രതീക്ഷിതമായി താരത്തിന്റെ നിപ്പിള്‍ ടേപ്പ് പുറത്തുകണ്ടത്
സംഗീത പരിപാടിക്കിടെ വസ്ത്രം തെന്നിമാറി, പതറാതെ പാട്ടു തുടര്‍ന്ന് ഗായിക

മേരിക്കന്‍ ഗായിക ക്രിസ്റ്റീന അഗീലെറയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. സംഗീതത്തിനൊപ്പം അഗീലെറയുടെ വസ്ത്രധാരണവും ആരാധകരുടെ മനസു കീഴടക്കുകയാണ്. എന്നാല്‍ ഇത്തവണ തന്റെ ഡ്രസ്സിങ്ങിലൂടെ ആരാധകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം നടന്ന പരിപാടിയ്ക്കിടെ നിപ്പിള്‍ ടേപ്പ് പുറത്തുകാട്ടി ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് താരം. ലാസ് വേഗാസിലെ സപ്പോസ് തീയെറ്ററിലെ സംഗീത പരിപാടിയ്ക്കിടെയാണ് അപ്രതീക്ഷിതമായി താരത്തിന്റെ നിപ്പിള്‍ ടേപ്പ് പുറത്തുകണ്ടത്. 

നീല നിറത്തിലുള്ള ലോ കട്ട് വസ്ത്രമാണ് ക്രിസ്റ്റീന ധരിച്ചിരുന്നത്. സ്റ്റേജില്‍ പാട്ടുപാടുന്നതിനിടെ വസ്ത്രം നീങ്ങിയതോടെയാണ് സില്‍വര്‍ നിറത്തിലുള്ള നിപ്പിള്‍ടേപ്പ് പുറത്തുവന്നത്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ക്രിസ്റ്റീന തന്റെ പരിപാടി തുടര്‍ന്ന്. താരം ധരിച്ചിരുന്ന നീല ലോ കട്ട് വസ്ത്രമാണ് ഇവിടെ വില്ലനായത്.

ദ എക്‌സ് പീരിയന്‍സ് എന്ന സംഗീതപരിപാടിയ്ക്കായി ക്രിസ്റ്റീന നിരവധി വസ്ത്രങ്ങളാണ് ധരിച്ചത്. മറ്റ് വസ്ത്രങ്ങളിലെല്ലാം അതീവ സുന്ദരിയായിരുന്നു ക്രിസ്റ്റീന.  ബ്യൂട്ടിഫുള്‍, കാന്‍ഡിമാന്‍, നോട്ട് മൈസല്‍ഫ് ടുനൈറ്റ് തുടങ്ങിയ നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ മുപ്പത്തിയെട്ടുകാരിയായ ക്രിസ്റ്റീനയുടെ പേരിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com