പൃഥ്വിരാജും ബ്ലസിയും ജോർദാനിൽ കുടുങ്ങി, സംഘത്തിൽ 58 പേർ; സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത് 

ജോർദാനിലെ വാദിറമ്മിലെ‌ ആടുജീവിതം ഷൂട്ടിങ് നിർത്തിവച്ചു
പൃഥ്വിരാജും ബ്ലസിയും ജോർദാനിൽ കുടുങ്ങി, സംഘത്തിൽ 58 പേർ; സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത് 

ഷൂട്ടിങ് പുരോ​ഗമിച്ചിരുന്ന ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകർ ജോർദാനിൽ കുടുങ്ങി. സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടക്കമുള്ള 58 സംഘമാണ് ഇവിടെയുള്ളത്. ജോർദാനിലെ വാദിറമ്മിലെ‌ ആടുജീവിതം ഷൂട്ടിങ് നിർത്തിവച്ചു. 

സ്ഥിതി​ഗതികൾ വിവരിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയച്ചതോടെയാണ് സംഘം കുടുങ്ങിയതായി വിവരം ലഭിച്ചത്. മടങ്ങിയെത്താൻ സഹായം അഭ്യർത്ഥിച്ചാണ് കത്ത്. ഈ മാസം എട്ടാം തിയതി സംഘാം​ഗങ്ങളുടെ വിസാ കാലാവധി അവസാനിക്കും. ഫിലിം ചേംബർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരമറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസിനുമാണ് കത്ത് നല്‍കിയിരിക്കുന്നത്.

കോവിഡ് 19 വ്യാപനം തടയാൻ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് കാര്യങ്ങൾ വിവരിച്ച് ബ്ലസിയുടെ ഇമെയിൽ ഫിലിം ചേംബറിന് ലഭിച്ചത്. രാജ്യം വിട്ടുപോകണമെന്ന് അധികൃതര്‍ മുഖേന അറിയിച്ചതായി സന്ദേശത്തിൽ പറയുന്നു. മരുഭൂമിയിലാണ് സംഘം ഇപ്പോഴുള്ളതെന്നും ഈ സാഹചര്യത്തില്‍ തങ്ങളെ രക്ഷപെടുത്തണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കോവിഡ് 19 രോ​ഗബാധയ്ക്കിടയിലും ജോർദാനിലെ ഷൂട്ടിങ്ങുമുയി മുന്നോ‌ട്ടുപോയ സംഘത്തിന് ജോർദാൻ എംബസിയുടെ സഹായം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദേശമനുസരിച്ച് എംബസിയുമായി ബന്ധപ്പെട്ട് സഹായം ഉറപ്പാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com