എആർ റഹ്മാന്റെ  മനം കവർന്ന കൊറോണ ​ഗാനം; 'നാ കൊറോണ കരോ' വൈറൽ

എആർ റഹ്മാന്റെ  മനം കവർന്ന കൊറോണ ​ഗാനം; 'നാ കൊറോണ കരോ' വൈറൽ

പൂന സ്വദേശിയായ ക്ലാസിക്കൽ ഖയാൽ ​ഗായകനായ സന്ദീപ് രണാഡെയുടെ ​ഗാനമാണ് എആർ റ​ഹ്മാന്റെ പോലും മനസ് കീഴടക്കിയിരിക്കുന്നത്

കൊറോണ പടർന്നു പിടിച്ചതോടെ ഇതിന് തടയിടാനായി പലതരത്തിലുള്ള ബോധവൽക്കരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. സം​ഗീതത്തേയും നൃത്തത്തേയും ചിത്രരചനയേയുമെല്ലാം കൊറോണയ്ക്കെതിരെ ഉപയോ​ഗിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നാ കൊറോണ കരോ എന്ന ​ഗാനമാണ്. പൂന സ്വദേശിയായ ക്ലാസിക്കൽ ഖയാൽ ​ഗായകനായ സന്ദീപ് രണാഡെയുടെ ​ഗാനമാണ് എആർ റ​ഹ്മാന്റെ പോലും മനസ് കീഴടക്കിയിരിക്കുന്നത്. 

ഓസ്കാർ ജേതാവായ എആർ റഹ്മാൻ തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കൂടാതെ പത്മവിഭൂഷൻ പണ്ഡിത് ജസ്രാജും ​ഗാനം ഷെയർ ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുൻപാണ് താൻ ​ഗാനം തയാറാക്കിയത് എന്നാണ് സന്ദീപ് പറയുന്നത്. എന്നാൽ ആ സമയത്തും ആശങ്ക നിലനിൽക്കുന്നുണ്ടായിരുന്നെന്നും ഇന്ന് അത് കൂടുതൽ ശക്തിയായെന്നും കൂട്ടിച്ചേർത്തു. തന്റെ ​ഗാനത്തിലൂടെ പ്രതീക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കണം എന്നാണ് ചിന്തിച്ചത്. അതുപോലെതന്നെ മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @arrahman on

വിഷാദത്തിൽ നിന്ന് രക്ഷപ്പെടുത്താനും പ്രതീക്ഷ നശിച്ചിരിക്കുന്ന സമയത്ത് ആത്മവിശ്വാസം നൽകാനും സം​ഗീതത്തിനാവും എന്നാണ് സന്ദീപ് പറയുന്നത്. ​ഗൂ​ഗിൾ, മൈക്രോസോഫ്റ്റ്, സിട്രിക്സ് തുടങ്ങിയ കമ്പനികളിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട് സന്ദീപ്. മഹാദേവൻ, പണ്ഡിറ്റ് അജയ് പൊഹൻകർ, പണ്ഡിറ്റ് സുരേഷ് തൽവാൽക്കർ, ഡാലെർ മെഹന്ധി, അദ്നാൻ സമി, ശുഭ മുദ്​ഗൽ, നാന പടേക്കർ തുടങ്ങിയ നിരവധി പ്രശസ്തരാണ് സന്ദീപിന്റെ ​ഗാനത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com