തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് ഇവർ
തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

ലോക്ക്ഡൗണ്‍ ആയതോടെ പതിവായി നടത്തിയിരുന്ന ജിം സന്ദര്‍ശനത്തിനും ഷട്ടര്‍ വീണു. എങ്കിലും വ്യായാമം മുടക്കില്ലെന്ന വാശിയിലാണ് താരങ്ങളെല്ലാം. വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് പലരും. 

സോഫി ചൗദരിയുടെ ടൗവ്വല്‍ വര്‍ക്കൗട്ടും റിയ ചക്രവര്‍ത്തിയുടെ ഫളവര്‍ പോട്ട് ലിഫ്റ്റിങ്ങുമെല്ലാം പുത്തന്‍ പരീക്ഷണങ്ങളാണ്. ഇഷ്ടിക മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ ഇവര്‍ വര്‍ക്കൗട്ടിന് ഉപയോഗപ്പെടുത്തുന്നുണ്ട്. മകനെ മുതുകത്തിരുത്തി വ്യായാമം ചെയ്യുന്ന നടി ദില്‍ജീത്ത് കൗര്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. 

എന്തൊക്കെ സംഭവിച്ചാലും വര്‍ക്കൗട്ട് മുടക്കില്ലെന്ന് കുറിച്ചാണ് ഇവരില്‍ പലരും ഈ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നതും. കൊറോണ ടെന്‍ഷനും വീട്ടില്‍ വെറുതെയിരുന്നുള്ള ബോറടിക്കും വര്‍ക്കൗട്ട് ഒരു മരുന്നാക്കൂ എന്നും ചിലര്‍ പറയുന്നു. 

ദിവസം മുഴുവന്‍ ഓരോ കാര്യങ്ങളുമായി തിരക്കിലാകുമ്പോഴും വൈകിട്ടെങ്കിലും കുറച്ചുനേരം വ്യായാമത്തിനായി മാറ്റിവയ്ക്കണമെന്നാണ് ആരാധകര്‍ക്കുള്ള താരങ്ങളുടെ ഉപദേശം. വീട്ടിലെ സ്റ്റെപ്പുകള്‍ ദിവസവും ഒരു പത്ത് മിനിറ്റെങ്കിലും കയറിയിറങ്ങിയാല്‍ അതുതന്നെ മികച്ച വര്‍ക്കൗട്ട് ആകുമെന്ന് ഹെല്‍ത്ത് കോച്ച് ഡിയന്നേ പാണ്ഡേ പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com