'ദൈവം നിങ്ങളുടെ ഉള്ളിലാണ്, ഈ സമയത്ത് ആരാധനാലയങ്ങളിൽ ഒത്തുകൂടി എല്ലാം താളംതെറ്റിക്കരുത്'; എആർ റഹ്മാൻ

കുറച്ചു ആഴ്ചകൾ ഒറ്റയ്ക്കിരുന്നാൽ വർഷങ്ങൾ നമുക്ക് പകരം ലഭിക്കുമെന്നും റഹ്മാൻ പറയുന്നത്
'ദൈവം നിങ്ങളുടെ ഉള്ളിലാണ്, ഈ സമയത്ത് ആരാധനാലയങ്ങളിൽ ഒത്തുകൂടി എല്ലാം താളംതെറ്റിക്കരുത്'; എആർ റഹ്മാൻ

കൊറോണയെ പ്രതിരോധികാൻ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി പ്രവർത്തിക്കുന്ന ആരോ​ഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് സം​ഗീതജ്ഞൻ എആർ റഹ്മാൻ. വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒരുമിച്ച് അദൃശ്യശത്രുവിനെ നേരിടേണ്ട സമയമിതാണെന്നും അദ്ദേഹം കുറിച്ചു. കുറച്ചു ആഴ്ചകൾ ഒറ്റയ്ക്കിരുന്നാൽ വർഷങ്ങൾ നമുക്ക് പകരം ലഭിക്കുമെന്നും റഹ്മാൻ പറയുന്നത്. നിങ്ങള്‍ വൈറസിന്റെ വാഹകരാണെന്നു പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ അവഗണിക്കേണ്ടെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. 

എആർ റഹ്മാന്റെ കുറിപ്പ് വായിക്കാം

ഇന്ത്യയിലെ ആശുപത്രികളിലും ക്ലിനിക്കിലും ജോലി ചെയ്യുന്ന ഡോക്ടർമാരുടേയും നഴ്സുമാരുടേയും മറ്റു ആരോ​ഗ്യപ്രവർത്തകരുടേയും ധൈര്യത്തിനും നിസ്വാർത്ഥതയ്ക്കും  നന്ദി അറിയിക്കാനാണ് ഈ സന്ദേശം.  ഭയാനകമായ ഈ സാഹചര്യത്തിൽ അവരുടെ പ്രവർത്തനങ്ങൾ ഓരോരുത്തരുടേയും ഹൃദയം നിറക്കും. സ്വന്തം ജീവൻ അപകടത്തിലാക്കിയാണ് അവർ നമ്മുടെ ജീവൻ രക്ഷിക്കുന്നത്. 

നമുക്കിടയിലെ വ്യത്യാസങ്ങളെ മറന്ന് ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന ഈ അദൃശ്യശത്രുവിനെ നേരിടാനുളള യജ്ഞത്തില്‍ ഒരുമിച്ചു നില്‍ക്കണം. മനുഷ്യത്വവും ആത്മീയതയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണ്. നമ്മുടെ അയല്‍ക്കാരെയും പ്രായമാവരെയും അതിഥി തൊഴിലാളികളെയും നമുക്ക് സഹായിക്കാം. 

ദൈവം നിങ്ങളുടെ ഉള്ളിലാണ്, ആരാധനാലയങ്ങളിൽ ഒത്തുകൂടി എല്ലാം താളംതെറ്റിക്കേണ്ട സമയം അല്ല ഇത്.    സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക. കുറച്ചു ആഴ്ചകൾ സെൽഫ് ഐസൊലേഷനിൽ ഇരുന്നാൽ നിങ്ങൾക്ക് കുറച്ച് വർഷങ്ങൾ ലഭിക്കും. വൈറസ് പടര്‍ത്തി മറ്റ് മനുഷ്യരെ ഉപദ്രവിക്കാതിരിക്കൂ. നിങ്ങള്‍ വൈറസിന്റെ വാഹകരാണെന്നു പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ അവഗണിക്കേണ്ട. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വര്‍ധിപ്പിക്കേണ്ട സമയവുമല്ല ഇത്. ചിന്തിച്ച് പ്രവര്‍ത്തിക്കാം. അനേകകോടി ആളുകളുടെ ജീവനുകള്‍ നമ്മുടെ കൈയിലാണെന്ന ചിന്തയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com