സെൽഫി സ്റ്റിക്കിന്റെയും  വീട്ടുകാരുടെയും സഹായത്തോടെ ഉണ്ടാക്കിയ പാട്ട്; വൈറലായി സിതാരയുടെ ​ഗാനം; വിഡിയോ

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ​ഗാനം എത്തുന്നത്
സെൽഫി സ്റ്റിക്കിന്റെയും  വീട്ടുകാരുടെയും സഹായത്തോടെ ഉണ്ടാക്കിയ പാട്ട്; വൈറലായി സിതാരയുടെ ​ഗാനം; വിഡിയോ

ണ്ടാഴ്ച മുൻപു വരെ ലോകത്തിന്റെ പല ഇടങ്ങളിലായി നടക്കാനിരുന്ന സം​ഗീത ടൂറുകൾക്കായുള്ള തയാറെടുപ്പിലായിരുന്നു ​ഗായിക സിതാര കൃഷ്ണകുമാറും മ്യൂസിക് ബാൻഡ് മലബാറിക്കസും. കൊറോണ വ്യാപനത്തെ തുടർന്ന് ഇവർ പലരും പലവഴിക്ക് പിരിഞ്ഞു. പരസ്പരം കാണാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ ഇവർ ഒന്നിച്ച് ഒരു ​ഗാനം ഒരുക്കിയിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന ഈ കൊച്ചു​ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ​ഗാനം എത്തുന്നത്. എന്റെ കയ്യിൽ മൈക്ക് ഇല്ല , ഒരാൾക്ക് സോഫ്റ്റ്‌വെയർ ഇല്ല ,മറ്റൊരാൾക്കു വീഡിയോ എടുക്കാൻ ആളില്ല അങ്ങനെ സാങ്കേതികമായ ഒരുപാട് പരിമിതികളിൽ നിന്നുകൊണ്ട് ഫോൺ ആപ്പുകളുടെയും , സെൽഫി സ്റ്റിക്കുകളുടെയും , വീട്ടുകാരുടെയും ഒക്കെ സഹായത്തോടെ ഉണ്ടാക്കിയ കുഞ്ഞു പാട്ടാണ് ഇതെന്നാണ് സിതാര ഫേയ്സ്ബുക്കിൽ കുറിച്ചത്. 

സിതാരയുടെ കുറിപ്പ് വായിക്കാം

ലോകത്തിന്റെ പല ഇടങ്ങളിലായി നടക്കാനിരുന്ന സംഗീത ടൂറുകൾക്കായുള്ള കഠിനമായ തയ്യാറെടുപ്പിൽ ആയിരുന്നു ഞങ്ങൾ മലബാറിക്കസ് ,കഴിഞ്ഞ മാസം !! അങ്ങനെ ഒരു പ്രാക്ടീസ് ദിവസമാണ് കോവിഡ് വാർത്തകൾ ഞങ്ങൾ കേൾക്കുന്നതും !!! അന്ന് പിരിഞ്ഞ ഞങ്ങൾ പലയിടങ്ങളിലായി ! ഇനി പരസ്പരം എന്നാണ് കാണുന്നതെന്ന് അറിഞ്ഞൂടാ ,ഒരു വേദിയിൽ കയറുന്നത് എന്നാണെന്ന് അറിയില്ല !! പക്ഷെ അത്രനാൾ ഒരുമിച്ച് പാട്ടുണ്ടാക്കാതിരിക്കാൻ ഞങ്ങൾക്ക് ആവില്ലെന്ന് ഉറപ്പാണ് !!! അങ്ങനെ ഉണ്ടായതാണ് ഈ പാട്ട് !! എന്റെ കയ്യിൽ മൈക്ക് ഇല്ല , ഒരാൾക്ക് സോഫ്റ്റ്‌വെയർ ഇല്ല ,മറ്റൊരാൾക്കു വീഡിയോ എടുക്കാൻ ആളില്ല അങ്ങനെ സാങ്കേതികമായ ഒരുപാട് പരിമിതികളിൽ നിന്നുകൊണ്ട് ഫോൺ ആപ്പുകളുടെയും , സെൽഫി സ്റ്റിക്കുകളുടെയും , വീട്ടുകാരുടെയും ഒക്കെ സഹായത്തോടെ ഉണ്ടാക്കിയ കുഞ്ഞു പാട്ട് !!! നാടിനായി വീട്ടിലിരിക്കാൻ ഉറച്ച വീരന്മാർക്കായി , മറ്റുള്ളവരുടെ രക്ഷക്കായി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക് , ആരോഗ്യപ്രവർത്തകർക്ക് , പോലീസുകാർക്ക് , സർക്കാർ സംവിധാനങ്ങൾക്ക് എല്ലാവര്ക്കും വേണ്ടി ഒരു കുഞ്ഞു പാട്ട് !!!
'Song of Valor'
പ്രതിരോധമാണ്‌ പ്രതിവിധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com