'അച്ഛന്റെ അടുത്തു നിന്ന് എടുത്തതുകൊണ്ടാണ് അവളുടെ മുഖം കറുത്തിരിക്കുന്നത്'; മക്കൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് പൂർണിമ

മക്കൾക്കൊപ്പമുള്ള പഴയകാല ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂർണിമ
'അച്ഛന്റെ അടുത്തു നിന്ന് എടുത്തതുകൊണ്ടാണ് അവളുടെ മുഖം കറുത്തിരിക്കുന്നത്'; മക്കൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് പൂർണിമ

രാധകർ നിരവധിയുള്ള മലയാളത്തിലെ താരദമ്പതികളാണ് നടൻ ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവരും ആരാധകരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത്  പതിവാണ്. ഇപ്പോൾ മക്കൾക്കൊപ്പമുള്ള പഴയകാല ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂർണിമ. രണ്ട് മക്കൾക്കും ഒപ്പമുള്ള പൂർണിമയുടെ ആദ്യത്തെ ചിത്രമാണ് ഇത്. 

‘ക്വാറന്‍റിന്‍ സമയത്ത് പഴയ ചിത്രങ്ങള്‍ തപ്പിയപ്പോള്‍ കയ്യില്‍ കുറച്ച് മനോഹര ചിത്രങ്ങള്‍ തടഞ്ഞു. ആറ് വയസുള്ള പ്രാര്‍ഥനയും, നാല് മാസം പ്രായമുളള നക്ഷത്രയുമാണ് ചിത്രത്തില്‍. അവളുടെ അച്ഛന്‍റെ അടുത്ത് നിന്ന് എടുത്തു കൊണ്ടുവന്നതിന് മുഖം  കറുപ്പിച്ചിരിക്കുകയാണ് നക്ഷത്ര..ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുള്ള ആദ്യ ചിത്രങ്ങളില്‍ ഒന്ന് ...ഓര്‍ക്കുന്നുണ്ടോ ഇന്ദ്രാ???" എന്ന അടിക്കുറിപ്പിലാണ് ചിത്രം. 

‘ഏറ്റവും പ്രിയപ്പെട്ട ചിത്രം' , എന്നാണ് ഇന്ദ്രജിത്ത് കമന്റ് നൽകിയത്. അമ്മയ്ക്കും മക്കൾക്കും സ്നേഹം അറിയിച്ച് നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും അവർ ആവശ്യപ്പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com