'നിന്നെ കാണുന്നതിന് മുൻപാണ് നിന്റെ പേരിലുള്ള ആ പാട്ട് ഞാൻ പാടുന്നത്'; പ്രിയയ്ക്കായി കേക്കുണ്ടാക്കി ചാക്കോച്ചൻ

തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മനോഹരമായ കാര്യമാണ് നീയെന്നാണ് താരം കുറിക്കുന്നത്
'നിന്നെ കാണുന്നതിന് മുൻപാണ് നിന്റെ പേരിലുള്ള ആ പാട്ട് ഞാൻ പാടുന്നത്'; പ്രിയയ്ക്കായി കേക്കുണ്ടാക്കി ചാക്കോച്ചൻ

ലോക്ക്ഡൗൺ ആണെങ്കിലും തങ്ങളുടെ 15ാം വിവാഹ വാർഷികം മനോഹരമായി ആഘോഷിച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ഇരുവരുടേയും ജീവിതത്തിലേക്ക് ഇസ എത്തിയതിന് ശേഷമുള്ള ആദ്യ വാർഷികമാണ് ഇത്. തന്റെ സ്വന്തം കൈകൊണ്ടുണ്ടാക്കിയ കേക്ക് പ്രിയക്ക് സമ്മാനിക്കാനും താരം മറന്നില്ല. പ്രിയയെക്കുറിച്ച് മനോഹരമായ കുറിപ്പും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മനോഹരമായ കാര്യമാണ് നീയെന്നാണ് താരം കുറിക്കുന്നത്. ഭാര്യ, കാമുകി, അമ്മ, സുഹൃത്ത്, മകൾ, സഹോദരി തുടങ്ങിയ എല്ലാ നിലകളിലും പ്രിയ മികച്ചതാണെന്നും ചാക്കോച്ചൻ പറയുന്നു. ഇസയ്ക്കൊപ്പം ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുന്നതിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 2005 ഏപ്രിൽ രണ്ടിനാണ് ഇരുവരും വിവാഹിതരാകുന്നത്. 

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് വായിക്കാം

‘പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ. നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്‌.. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി.. ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്പെഷലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്. സുഹൃത്താണ് എനിക്കുള്‍പ്പെടെ നല്ലൊരു കാമുകിയാണ്.. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു അടിപൊളി ഭാര്യയാണ് (അതും എനിക്കു മാത്രം).. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്. കേക്കിന്റെ ലുക്ക് കണ്ട് പേടിക്കണ്ട. എന്റെ ഭാര്യയ്ക്കായി ജീവിതത്തിൽ ഞാൻ ആദ്യമായി ഉണ്ടാക്കിയ കേക്ക് ആണിത്.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com