'മയത്തിൽ തേക്കെടി.... നിന്റെ അച്ഛനല്ലേ ഞാൻ'; കളിയിൽ മകളോട് തോറ്റ് ജയസൂര്യ, വിഡിയോ 

ക്യൂട്ട് അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്
'മയത്തിൽ തേക്കെടി.... നിന്റെ അച്ഛനല്ലേ ഞാൻ'; കളിയിൽ മകളോട് തോറ്റ് ജയസൂര്യ, വിഡിയോ 

ലോക്ക്ഡൗൺ പ്രമാണിച്ച് വീട്ടിൽ കൂടുതൽ ദിനങ്ങൾ ചിലവിടാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സിനിമാ താരങ്ങൾ. നടൻ ജയസൂര്യയും ഇങ്ങനെതന്നെയാണ്. മക്കളുമൊത്ത് കളിചിരികളുമായി സമയം ചിലവിടുകയാണ് താരമിപ്പോൾ. 

മകൾ വേദയ്ക്കൊപ്പം സ്റ്റോൺ പേപ്പർ സിസർ കളിക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. സമനിലയിൽ അവസാനിച്ച ആദ്യ ശ്രമങ്ങൾക്കൊടുവിൽ ജയസൂര്യയെ വെട്ടി വേദ കളി ജയിച്ചു. ഇതിന്റെ ഫലമായി മുന്നിലിരുന്ന കാജൾ താരത്തിന്റെ മുഖത്ത് തേക്കുകയായിരുന്നു വേദ. ഈ സമയം ജയസൂര്യ പറയുന്ന ഡയലോ​ഗ് ആണ് രസകരം, 'മയത്തിൽ തേക്കെടി.... നിന്റെ അച്ഛനല്ലേ ഞാൻ' എന്നായിരുന്നു ജയസൂര്യയുടെ ഡയലോ​ഗ്. 

തൊട്ടുപിന്നാലെ നടന്ന കളിയിൽ മകളെ തോൽപിച്ച ജയസൂര്യയും പണി കൊടുക്കുന്ന കാര്യത്തിൽ വിട്ടുകൊട‌ുത്തില്ല. മകളുടെ മുഖത്ത് കാജൾ തേച്ച താരം 'ഇനി പല്ലിൽ തേക്കാം' എന്നാണ് പറയുന്നത്. രസകരമായ ഈ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ക്യൂട്ട് അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com