'ഹൃദയം തകർന്നിട്ടുണ്ട്, നഷ്ടങ്ങളുമുണ്ടായി...; തെറ്റുകള്‍  ആവര്‍ത്തിക്കാതിരിക്കേണ്ടത് എന്റെ കടമ': നൂറിൻ  

'സ്വയം സ്‌നേഹിക്കാനും കരുത്തയാകാനും പൊരുതി നില്‍ക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു'
'ഹൃദയം തകർന്നിട്ടുണ്ട്, നഷ്ടങ്ങളുമുണ്ടായി...; തെറ്റുകള്‍  ആവര്‍ത്തിക്കാതിരിക്കേണ്ടത് എന്റെ കടമ': നൂറിൻ  

രു അഡാറ് ലൗ എന്ന ആദ്യ ചിത്രത്തിൽ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയ നടിയാണ് നൂറിൻ ഷെരീഫ്. 21-ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ലോക്ക്ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയുള്ള താരം പിറന്നാളിന് ഏറ്റവും ആ​ഗ്രഹിച്ച ചിത്രം പകർത്തി അത് ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. ഇതോടൊപ്പം കഴിഞ്ഞ നാളുകളെക്കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും നൂറിൻ കുറിച്ചു. 

"21 മനോഹര വര്‍ഷങ്ങള്‍. ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് എനിക്കറിയാം. അതുകൊണ്ട് പിറന്നാളാഘോഷം ഒറ്റയ്ക്ക് വീട്ടില്‍ ആഘോഷിക്കുന്നു. എല്ലാവരുടെയും ആശംസകള്‍ സ്വീകരിക്കാന്‍ സന്തോഷം. 

ഈ പിറന്നാളിന് എനിക്ക് വേണ്ടിയിരുന്നത് ഇങ്ങനെ 21 പിടിച്ചുകൊണ്ടുള്ള ഒരു ചിത്രം മാത്രമായിരുന്നു. ലോക്ക്ഡൗണ്‍ ഓര്‍ത്ത് പേടിയായിരുന്നു പക്ഷെ എനിക്കറിയാം സഹോദരി എന്നാല്‍ അമ്മയ്ക്ക് തുല്ല്യമാണ്. ചിത്രം പകര്‍ത്തിയതിന് സഹോദരി നസ്രീന് നൂറിന്‍ നന്ദികുറിച്ചു. 

ഈ വര്‍ഷങ്ങളില്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവര്‍ക്കെല്ലാം നന്ദി. തെറ്റുകള്‍ ആവര്‍ത്തിക്കാതെ മുന്നോട്ടു പോകേണ്ടത് എന്റെ കടമയാണെന്നും എനിക്കറിയാം. കഴിഞ്ഞ വര്‍ഷമായിരുന്നും ഏറ്റവും മികച്ചത്. ഒരുപാട് ആളുകളെ പരിചയപ്പെട്ടു, നല്ല സൗഹൃദങ്ങള്‍ ലഭിച്ചു. ജീവിതത്തിലെ ലക്ഷ്യങ്ങളെ ആഴത്തില്‍ നോക്കിക്കാണാന്‍ തുടങ്ങി. ഹൃദയതകര്‍ച്ചകള്‍ ഉണ്ടായിരുന്നു, നഷ്ടങ്ങളും സംഭവിച്ചു. കുഞ്ഞുനാളിലെ പ്രിയപ്പെട്ടത് പലതും തിരിച്ചു കിട്ടി, ഏതാണ് ശാശ്വതം ഏതാണ് നൈമിഷികം എന്ന് തിരിച്ചറിഞ്ഞു, സ്വയം സ്‌നേഹിക്കാനും കരുത്തയാകാനും പൊരുതി നില്‍ക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഒരുപാട് ചെയ്യാനുണ്ട്.. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി", പിറന്നാൾ ചിത്രങ്ങൾക്കൊപ്പം നൂറിൻ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com