അന്തരിച്ച മാധ്യമപ്രവർത്തകനെ കാണാൻ ലോക്ക്ഡൗണിന് ഇടയിൽ വീട്ടിലെത്തി വിജയ് സേതുപതി

കഴിഞ്ഞ ദിവസമാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നെല്ലായി ഭാരതി അന്തരിച്ചത്
അന്തരിച്ച മാധ്യമപ്രവർത്തകനെ കാണാൻ ലോക്ക്ഡൗണിന് ഇടയിൽ വീട്ടിലെത്തി വിജയ് സേതുപതി

ന്റെ ആരാധകരേയും സഹപ്രവർത്തകരെയുമെല്ലാം എന്നും ചേർത്തു നിർത്തുന്ന നടനാണ് വിജയ് സേതുപതി. അദ്ദേ​ഹത്തിന്റെ ഈ പെരുമാറ്റം തന്നെയാണ് താരത്തെ മക്കൾ സെൽവനാക്കിയത്. ഇപ്പോൾ അന്തരിച്ച പ്രിയ മാധ്യമപ്രവര്‍ത്തകന്റെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് താരം. 

കഴിഞ്ഞ ദിവസമാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നെല്ലായി ഭാരതി അന്തരിച്ചത്. ചെന്നൈയിലെ പോരൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിനു വച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറിയാണ് മക്കള്‍സെല്‍വന്‍ മടങ്ങിയത്.

അന്തരിച്ച നെല്ലായി ഭാരതി പ്രശസ്ത സിനിമാ മാധ്യമപ്രവര്‍ത്തകനാണ്. ലോക്ക്ഡൗണിനിടയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്. എത്തിച്ചേരാന്‍ പറ്റാതിരുന്നവര്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റുമാണ് ആദരാഞ്ജലികൾ അര്‍പ്പിച്ചത്. അതിനിടെയാണ് താരം നേരിട്ട് എത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com