ഇത്തവണ നൽകിയത് 1500 പേർക്ക് ഭക്ഷണം; വീണ്ടും സഹായവുമായി ബാല; വിഡിയോ

ലോക്ക്ഡൗണിനെ തുടർന്ന് ദിവസവേതനം മുടങ്ങിയവർക്ക് ഒരു സംഘടന വഴി ബാല ഭക്ഷണം എത്തിച്ചത്
ഇത്തവണ നൽകിയത് 1500 പേർക്ക് ഭക്ഷണം; വീണ്ടും സഹായവുമായി ബാല; വിഡിയോ

കോറോണ വ്യാപനത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് വീണ്ടും സഹായവുമായി നടൻ ബാലു. 1500 പേർക്ക് ഭക്ഷണമാണ് ഇത്തവണ താരം എത്തിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ദിവസവേതനം മുടങ്ങിയവർക്ക് ഒരു സംഘടന വഴി ബാല ഭക്ഷണം എത്തിച്ചത്. കലൂരുള്ള കൂട്ടായ്‍മയാണ് 1500 പേർക്ക് ഭക്ഷണം തയാറാക്കി നൽകിയത്. ഇവർക്ക് വേണ്ട സാമ്പത്തിക സഹായമാണ് താരം എത്തിച്ചത്. കൂടാതെ നേരിട്ട് ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്തെത്തി ബാല കാര്യങ്ങൾവിലയിരുത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. 

നേരത്തെയും ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ബാല എത്തിയിരുന്നു. ക്ഷണം വാങ്ങിക്കൊടുക്കാൻ ആരുമില്ലാതിരുന്ന വൃദ്ധരുടെ അവസ്ഥ കഴിഞ്ഞ ദിവസം ബാല പൊലീസിന്റെ ശ്രദ്ധിയിൽ പെടുത്തിയിരുന്നു. തുടർന്ന് അവർക്കൊപ്പം പോയ താരം അവശ്യ സാധനങ്ങൾ വാങ്ങി വേണ്ടപ്പെട്ടവർക്ക് എത്തിച്ചു നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com