ലോക്ക്ഡൗണിൽ മഞ്ജുവിന്റെ കുച്ചിപ്പുടി പരിശീലനം; വിഡിയോ ഏറ്റെടുത്ത് ആരാധകർ

ആരാധകർക്കായി മനോഹരമായ നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ
ലോക്ക്ഡൗണിൽ മഞ്ജുവിന്റെ കുച്ചിപ്പുടി പരിശീലനം; വിഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങുകളെല്ലാം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീട്ടിലേക്ക് ഒതുങ്ങി. എന്നാൽ ഈ സമയം വളരെ ക്രിയേററീവായി ഉപയോ​ഗിക്കുകയാണ് താരങ്ങൾ ഡാൻസ് ചെയ്തും പാട്ടുപാടിയും ചിത്രം വരച്ചുമെല്ലാം അവർ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. നടി മഞ്ജു വാര്യരും ഇതിൽ പിന്നിൽ അല്ല. ആരാധകർക്കായി മനോഹരമായ നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. 

വീടിനുള്ളിൽ കുച്ചിപ്പുടി അഭ്യസിക്കുകയാണ് താരം. നീല ചുരിദാർ ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ഡാൻസ് ആരാധകരുടെ മനസ് കീഴടക്കിക്കഴിഞ്ഞു. ആശയക്കുഴപ്പത്തിലാകുമ്പോൾ ഡാൻസ് ചെയ്യും എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ആരാധകരുടെ മനസ് കീഴടക്കുകയാണ് ഡാൻസ്. താരത്തിന്റെ ഡാൻസിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അവർക്ക് താരം മറുപടിയും നൽകുന്നുണ്ട്. 

നൃത്ത രം​ഗത്തിൽ നിന്നാണ് മഞ്ജു സിനിമയിലേക്ക് എത്തുന്നത്. സിനിമയിൽ നിന്ന് വിട പറഞ്ഞിട്ടും താരം ഡാൻസ് വിട്ടിരുന്നില്ല. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു താരം. ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com