മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും, ദീപം തെളിയിക്കാന്‍ ആഹ്വാനം; 'നമ്മള്‍ തെളിക്കുന്ന വെളിച്ചം ദൃഢനിശ്ചയത്തിന്റെ പ്രതീകമാകട്ടെ' 

പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയത്തില്‍ എല്ലാവരും പങ്കുകാരാകണമെന്ന് മോഹന്‍ലാല്‍ അപേക്ഷിച്ചു
മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും, ദീപം തെളിയിക്കാന്‍ ആഹ്വാനം; 'നമ്മള്‍ തെളിക്കുന്ന വെളിച്ചം ദൃഢനിശ്ചയത്തിന്റെ പ്രതീകമാകട്ടെ' 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയത്തില്‍ എല്ലാവരും പങ്കുകാരാകണമെന്ന് മോഹന്‍ലാല്‍ അപേക്ഷിച്ചു. നമ്മള്‍ തെളിക്കുന്ന വെളിച്ചം എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള പ്രത്യാശയുടെയും ഐക്യത്തിന്റെയും പ്രതീകമായിരിക്കണമെന്ന് പറഞ്ഞ താരം ആശംസകളും നേര്‍ന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം പിന്തുണയറിയിച്ചത്. 

"അദൃശ്യമായ ഒരു മഹാമാരിയുമായി രാജ്യം മുഴുവന്‍ നിശബ്ദയുദ്ധത്തിലായിരിക്കുമ്പോള്‍ നമ്മളെല്ലാവരും ഒരേ മനസ്സിന്റെ ശക്തിയില്‍ പ്രതിരോധിക്കുകയാണ്. രാജ്യം മുഴുവന്‍ ലേക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ദുര്‍ഘട സമയത്ത് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഐക്യം പ്രകടമാക്കാന്‍ നമ്മോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്ന് ഏപ്രില്‍ അഞ്ചാം തിയതി ഒന്‍പത് മണിക്ക് 9 മിനിറ്റ് വീടുകള്‍ക്ക് മുമ്പില്‍ വിളക്ക് തെളിച്ച് ഇനിഷിയേറ്റീവില്‍ പങ്കെടുക്കണം. നമ്മള്‍ തെളിക്കുന്ന വെളിച്ചം എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള പ്രത്യാശയുടെയും ഐക്യത്തിന്റെയും പ്രതീകമായിരിക്കണം. ഇന്ന് എല്ലാവരും വീടുകള്‍ക്ക് മുന്നില്‍ ഒരു വിളക്ക് തെളിയിക്കാന്‍ ഞാന്‍ നിങ്ങളോടെല്ലാവരേടും അപേക്ഷിക്കുന്നു. ഈ ഒരുമയ്ക്ക് എന്റെ ആശംസകള്‍. ഇത് നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തുഃ", താരം വിഡിയോയില്‍ പറഞ്ഞു.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് പ്രതീകാത്മകമായി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈല്‍ ഫ്ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com