'ആ തലോടൽ ഇപ്പോഴും കവിളത്തുണ്ട്, പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാൾ'; അർജുനൻ മാസ്റ്ററെ ഓർമിച്ച് ബിജിപാൽ

ഇന്നു വെളിപ്പിനാണ് അർജുനൻ കൊച്ചി പള്ളൂരുത്തിയിലെ വീട്ടിൽ വെച്ച് അന്തരിച്ചത്
'ആ തലോടൽ ഇപ്പോഴും കവിളത്തുണ്ട്, പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാൾ'; അർജുനൻ മാസ്റ്ററെ ഓർമിച്ച് ബിജിപാൽ

ലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് പ്രമുഖ സം​ഗീത സംവിധായകൻ അർജുനൻ മാസ്റ്റർ വിടപറഞ്ഞത്. ഇപ്പോൾ പ്രിയസം​ഗീതജ്ഞനെ അനുസ്മരിക്കുകയാണ് സം​ഗീത സംവിധായകൻ ബിജിപാൽ. അദ്ദേഹം വാത്സല്യമാണെന്നാണ് ബിജിപാൽ ഫേയ്സ്ബുക്കിൽ കുറിച്ചത്. 

“വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂർവ്വമുള്ള ആ തലോടൽ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാൾ. അത്ര തന്നെ മൃദു ആയൊരാൾ. ചമ്പകത്തെകൾ പൂത്ത പോലെ സുന്ദരമായൊരാൾ. പ്രിയപ്പെട്ട അർജ്ജുനൻ മാസ്റ്റർ,” ബിജിപാൽ കുറിച്ചു. 

ഇന്നു വെളിപ്പിനാണ് അർജുനൻ കൊച്ചി പള്ളൂരുത്തിയിലെ വീട്ടിൽ വെച്ച് അന്തരിച്ചത്. ആയിരത്തിൽ അധികം സിനിമ, നാടക ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയിട്ടുണ്ട് അർജുനൻ മാസ്റ്റർ. 1968 ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറുന്നത്. 2017 ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com