ചിത്രയ്‌ക്കൊപ്പം സുജാതയും ശരത്തും, ഇരുപതിലേറെ ഗായകര്‍ ഒന്നിച്ച പാട്ട്; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2020 02:40 PM |
Last Updated: 07th April 2020 02:40 PM | A+A A- |
കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുമ്പോള്‍ പാട്ടിലൂടെ പ്രതീക്ഷ പകരാന്‍ ശ്രമിച്ചിരിക്കുകയാണ് ഗായിക ചിത്രയും സംഘവും. ലോകമെമ്പാടും എല്ലാരും ഭയന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു പാട്ടിന്റെ ഓരോ വരി വീതം പാടി ഇവര്‍ ഒന്നിക്കുകയാണ്.
'ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹ ദീപമേ മിഴി തുറക്കു...' എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്. ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാനും കോവിഡ് 19 എന്ന ഈ വൈറസ് ലോകത്തുനിന്ന് പാടെ തുടച്ചുമാറ്റാന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയായിട്ടുമാണ് ഈ ഗാനം സമര്‍പ്പിക്കുന്നത് എന്ന് പറഞ്ഞാണ് ചിത്ര വിഡിയോ തുടങ്ങുന്നത്.
ചിത്രയ്‌ക്കൊപ്പം സുജാത, കാവാലം ശ്രീകുമാര്‍, ശരത്, ശ്രീറാം, ശ്വേത, വിധു പ്രതാപ്, റിമി, അഫ്‌സല്‍, ജ്യോത്സ്‌ന, ദേവാനന്ദ്, രഞ്ജിനി, രാജലക്ഷ്മി, സച്ചിന്‍ വാര്യര്‍ തുടങ്ങി ഇരുപതിലേറെ ഗായകരാണ് വിഡിയോയില്‍ ഒന്നിച്ചത്.