ഫെയ്‌സ് മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം? തയ്യല്‍ പഠിപ്പിച്ച് ഇന്ദ്രന്‍സ്, വിഡിയോ 

മാസ്‌കുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ എങ്ങനെ സ്വന്തമായി ഇവ തയിച്ചെടുക്കാം എന്നാണ് ഇന്ദ്രന്‍സ് പങ്കുവയ്ക്കുന്നത്
ഫെയ്‌സ് മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം? തയ്യല്‍ പഠിപ്പിച്ച് ഇന്ദ്രന്‍സ്, വിഡിയോ 

കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവുമധികം ആളുകള്‍ തിരയുന്നത് സാനിറ്റൈസറും ഫെയ്‌സ് മാസ്‌കുകളുമാണ്. രോഗവ്യാപനം വര്‍ദ്ധിച്ചതോടെ മാസ്‌കുകള്‍ കിട്ടാതെയായി. ഇതോടെ സ്വന്തമായി ഇവ നിര്‍മ്മിച്ചെടുക്കാം എന്ന ആശയമാണ് ഉയരുന്നത്. ഇതിന് ആളുകളെ സഹായിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. ഫെയ്‌സ് മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം എന്ന് ഒരു വിഡിയോയിലൂടെ പഠിപ്പിക്കുകയാണ് അദ്ദേഹം. 

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടെയിലറിങ് യൂണിറ്റില്‍ ഇരുന്നുകൊണ്ടാണ് ഇന്ദ്രന്‍സ് ഫെയ്‌സ് മാസ്‌ക്ക് ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തിയത്. മാസ്‌കുകള്‍ക്ക് ഒരുപാട് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ എങ്ങനെ സ്വന്തമായി ഇവ തയിച്ചെടുക്കാം എന്നാണ് ഇന്ദ്രന്‍സ് പങ്കുവയ്ക്കുന്നത്. കുറച്ച് തയ്യലറിയാവുന്ന ആര്‍ക്കും ഇത് എളുപ്പത്തില്‍ ചെയ്‌തെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. 

കോട്ടണ്‍ തുണിയും നോണ്‍ വൂവണ്‍ ഫാബ്രിക്കും ഉപയോഗിച്ച് മാസ്‌ക് നിര്‍മ്മിക്കുന്ന രീതിയാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. കോട്ടണ്‍ തുണിക്കകത്ത് നോണ്‍ വൂവണ്‍ ഫാബ്രിക്ക് ഉപയോഗിക്കുമ്പോള്‍ കൂടിതല്‍ സംരക്ഷണം കിട്ടുമെന്നാണ് കരുതുന്നത്. എട്ടിഞ്ച് വീതിയിലും നീളത്തിലും തുണിയെടുത്ത് അത് എങ്ങനെ തയിച്ചെടുക്കണമെന്നും നാല് വശത്തും നാട പിടിപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമായിത്തന്നെ താരം കാണിക്കുന്നുണ്ട്. നാടയ്ക്ക് പകരം ഇലാസ്റ്റിക്കും ഉപയോഗിക്കാം എന്നദ്ദേഹം പറയുന്നു. ഇതിനോടൊപ്പം മൂക്കിന്റെ ഭാഗം പിടിച്ചിരിക്കാനും ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. തേച്ചെടുത്ത മാസ്‌ക് ധരിച്ച് കാണിച്ചാണ് വിഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com