'ഇത് കേരളത്തിന്റെ 'വിളക്കേന്തിയ മാലാഖ', നിരവധി പേർക്ക് പ്രചോദനം'; പ്രശംസയുമായി പ്രിയദർശൻ

ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ
'ഇത് കേരളത്തിന്റെ 'വിളക്കേന്തിയ മാലാഖ', നിരവധി പേർക്ക് പ്രചോദനം'; പ്രശംസയുമായി പ്രിയദർശൻ

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോ​ഗ്യമന്ത്രി കെകെ ശൈലജയുടേയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോൾ കെകെ ശൈലജയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. 

ശൈലജ ടീച്ചർ കേരളത്തിലെ ഫേലോറൻസ് നൈറ്റിം​ഗൽ ആണെന്നാണ് അദ്ദേഹം കുറിച്ചത്.  "കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ! നിരവധി പേർക്ക് പ്രചോദനമാണ് താങ്കൾ. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങൾ പ്രശംസാവഹമാണ്!" കെകെ ശൈലജയുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ. ‘വിളക്കേന്തിയ മാലാഖ’ എന്ന് അറിയപ്പെടുന്ന ഇവർ ക്രിമിയൻ യുദ്ധകാലത്ത് പരുക്കേറ്റ പട്ടാളത്തിന് നൽകിയ പരിചരണത്തിലൂടെയാണ് പ്രശസ്തയാകുന്നത്. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി പ്രമുഖരാണ് മുഖ്യമന്ത്രിയേയും ആരോ​ഗ്യമന്ത്രിയേയും പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com