'ചൈനയിൽ ഒരു പിണറായി വിജയനുണ്ടായിരുന്നെങ്കിൽ ഇന്നീ ​ഗതിവരില്ലായിരുന്നു'; സിദ്ദിഖ്

സിദ്ദിഖിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
'ചൈനയിൽ ഒരു പിണറായി വിജയനുണ്ടായിരുന്നെങ്കിൽ ഇന്നീ ​ഗതിവരില്ലായിരുന്നു'; സിദ്ദിഖ്

മുഖ്യമന്ത്രി പിണറായി വിജയനേയും ആരോ​ഗ്യമന്ത്രി കെകെ ശൈലജ ടീച്ചറേയും പ്രശംസിച്ച് സംവിധായകൻ സിദ്ദിഖ്. ചൈനയിൽ ഒരു പിണറായി വിജയനോ ശൈലജോ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നു എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സഖാവ് പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’–സിദ്ദിഖ് കുറിച്ചു. സിദ്ദിഖിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ നടൻ മോഹൻലാലും സംവിധായകൻ റോഷൻ ആന്ഡ്രൂസും ഹരീഷ് പേരടിയുമെല്ലാം മുഖ്യമന്ത്രിയേയും കേരള സർക്കാരിനേയും പുകഴ്ത്തി രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com