ആദ്യം കൊറോണ ബോധവൽക്കരണം നടത്തി കയ്യടി, തൊട്ടുപിന്നാലെ ആളുകളെ വിളിച്ചുകൂട്ടി പാർട്ടി നടത്തി; നടി അറസ്റ്റിൽ

കൊറോണയെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചായിരുന്നു ഫങ്കെയുടെ വിഡിയോ
ആദ്യം കൊറോണ ബോധവൽക്കരണം നടത്തി കയ്യടി, തൊട്ടുപിന്നാലെ ആളുകളെ വിളിച്ചുകൂട്ടി പാർട്ടി നടത്തി; നടി അറസ്റ്റിൽ

കൊറോണ പടർന്നു പിടിച്ചതോടെ ലോകം ഒന്നടങ്കം ആശങ്കയിലാണ്. അതിനിടെ ആളുകളെ വിളിച്ചുചേർത്ത് പാർട്ടി നടത്തിയതിന് നെെജീരിയൻ നടി ഫങ്കെ അങ്കിൻഡലെ അറസ്റ്റിൽ. കൊറോണ ബോധവൽക്കരണത്തെക്കുറിച്ച് വിഡിയോ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ നിന്ന് കയ്യടി വാങ്ങിയതിന് പിന്നാലെയാണ് നിയമലംഘനം നടത്തിയതിന് താരത്തെ അറസ്റ്റിലായത്. 

കൊറോണയെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചായിരുന്നു ഫങ്കെയുടെ വിഡിയോ. നടിയെ അഭിനന്ദിച്ച് ഒട്ടനവധിപേർ രം​ഗത്തെത്തി. തൊട്ടുപിന്നാലെയാണ് നടി ഭർത്താവിന്റെ 42-ാം പിറന്നാൾ ആഘോഷിക്കാൻ ഒരു വലിയ വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിൽ ആളുകൾ കൂടി ചേർന്ന് നൃത്തം ചെയ്യുന്ന വീഡിയോയും വെെറലായി. ഇത് വലിയ വിവാദങ്ങൾക്ക് കാരണമാവുകയായിരുന്നു. 

പാർട്ടിയിൽ പങ്കെടുത്തവരെയും പോലീസ് അറസ്റ്റ് ചെയ്തു. അതിൽ ​നെെജീരിയൻ ഗായിക നെയ്ര മാർലിയും ഉൾപ്പെട്ടിട്ടുണ്ട്. കുടുംബാ​ഗങ്ങൾ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത് എന്നതായിരുന്നു ഫങ്കെയുടെ വിശദീകരണം. എന്നാൽ വിരുന്നിന്റെ ദൃശ്യങ്ങളിൽ നിന്ന് കുടുംബത്തിന് പുറത്ത് നിന്നുള്ളവരും പങ്കെടുത്തുവെന്ന് പോലീസിന് മനസ്സിലായതോടെയായിരുന്നു അറസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com