കാറ്റിൽ പാറിപ്പറന്ന് ഐശ്വര്യ മേനോൻ; മനം കീഴടക്കി ചിത്രങ്ങൾ

സ്റ്റേ ഹോം ത്രോ ബാക്ക് പോസ്റ്റ് എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം
കാറ്റിൽ പാറിപ്പറന്ന് ഐശ്വര്യ മേനോൻ; മനം കീഴടക്കി ചിത്രങ്ങൾ

ലോക്ക്ഡൗണിൽ വീടിനുള്ളിലായതോടെ ഇഷ്ട ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന തിരക്കിലാണ് താരങ്ങൾ. ഫഹദ് ഫാസിലിൽ നായകനായി എത്തിയ മൺസൂൺ മാം​ഗോസിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ഐശ്വര്യ മേനോൻ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരുടെ മനസു കീഴടക്കുന്നത്. കാറ്റിൽ പാറിപ്പറക്കുന്ന ഐശ്വര്യയാണ് ചിത്രത്തിൽ.

ഷോർട്സും റെഡ് ടോപ്പും അണിഞ്ഞ് അതിസുന്ദരിയാണ് ഐശ്വര്യ. സ്റ്റേ ഹോം ത്രോ ബാക്ക് പോസ്റ്റ് എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

2013 ല്‍ തമിഴ് ചിത്രം ആപ്പിള്‍ പെണ്ണേ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നാന്‍ സിരിത്താല്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com