രാമായണവും മഹാഭാരതവും ഏറ്റു, റേറ്റിങ്ങില്‍ ദൂരദര്‍ശന്‍ മുന്നില്‍; വ്യൂവര്‍ഷിപ്പില്‍ 40,000 ശതമാനം വര്‍ധന!

രാമായണവും മഹാഭാരതവും ഏറ്റു, റേറ്റിങ്ങില്‍ ദൂരദര്‍ശന്‍ മുന്നില്‍; വ്യൂവര്‍ഷിപ്പില്‍ 40,000 ശതമാനം വര്‍ധന!
രാമായണവും മഹാഭാരതവും ഏറ്റു, റേറ്റിങ്ങില്‍ ദൂരദര്‍ശന്‍ മുന്നില്‍; വ്യൂവര്‍ഷിപ്പില്‍ 40,000 ശതമാനം വര്‍ധന!

മുംബൈ: ലോക്ക് ഡൗണ്‍ കാലത്ത് രാമായണവും മഹാഭാരതവും ഉള്‍പ്പെടെ പഴയ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ പൊടി തട്ടിയെടുത്ത ദൂരദര്‍ശന് ബാര്‍ക്ക് റേറ്റിങ്ങില്‍ കുതിപ്പ്. ഏപ്രില്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായ ചാനലായി ദൂരദര്‍ശന്‍ മാറി.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്ക്) കണക്കു പ്രകാരം രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം ഈ കാലയളവില്‍ കാഴ്ചക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ ദൂരദര്‍ശന്റെ വ്യൂവര്‍ഷിപ്പില്‍ ഉണ്ടായ വര്‍ധന നാല്‍പ്പതിനായിരം ശതമാനമാണ്.

രാമായണത്തിനും മഹാഭാരതത്തിനും പുറമേ ശക്തിമാന്‍, ബുനിയാദ് തുടങ്ങിയ പഴയകാല പരമ്പരകളും ദൂരര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് സംപ്രേഷണം ചെയ്യുന്നുണ്ട്. രാമായണവും മഹാഭാരതവും സംപ്രേഷണം ചെയ്യുന്ന രാവിലത്തെയും വൈകുന്നേരത്തെയും സമയ ബാന്‍ഡുകളിലാണ് ദൂരദര്‍ശന് കാഴ്ചക്കാര്‍ വന്‍തോതില്‍ കൂടിയിട്ടുള്ളതെന്ന് ബാര്‍ക്ക് പറയുന്നു.

കോവിഡ് കാലത്തിനു മുമ്പുള്ളതിനെ അപേക്ഷിച്ച ടെലിവിഷന്‍ ചാനല്‍ കാണുന്നവരുടെ എണ്ണം 43 ശതമാനം കൂടിയിട്ടുണ്ട്. വാര്‍ത്താ ചാനലുകള്‍ക്കും സിനിമാ ചാനലുകള്‍ക്കും കാഴ്ചക്കാര്‍ ഏറിയതായി ബാര്‍ക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പുതിയ കളികള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയുടെ പഴയ വിജയങ്ങള്‍ റീ ടെലികാസ്റ്റ് ചെയ്യുന്ന സ്‌പോര്‍ട്‌സ് ചാനലുകള്‍ക്ക് 21 ശതമാനം കാഴ്ചക്കാരാണ് കൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com