കയ്യിൽ ബട്ടർഫ്ലൈ ടാറ്റൂ, വിരലുകളിൽ നെയിൽ പോളിഷ്; രാജകുമാരിക്കൊപ്പം കളിച്ച് ദുൽഖർ സൽമാൻ
By സമകാലിക മലയാളം ഡെസ്ക് | Published: 10th April 2020 12:51 PM |
Last Updated: 10th April 2020 12:51 PM | A+A A- |
തന്റെ കുഞ്ഞു രാജകുമാരിക്കൊപ്പമാണ് നടൻ ദുൽഖർ സൽമാന്റെ ലോക്ക്ഡൗൺ ദിനങ്ങൾ. മകൾക്കൊപ്പം കളിച്ച് സമയം ചെലവഴിക്കുകയാണ് താരം. ഇപ്പോൾ മകളുടെ കുസൃതി തന്റെ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. കയ്യിൽ നെയിൽ പോളിഷിട്ട് സ്റ്റിക്കർ ടാറ്റുവുമായി നിൽക്കുകയാണ് മലയാളികളുടെ ഇഷ്ടതാരം.
ക്വാറന്റീനിലായ അച്ഛൻ കാര്യങ്ങൾ എന്ന അടിക്കുറിപ്പിലാണ് ചിത്രം. രസകരമായ ഹാഷ്ടാഗും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. തന്റെ രാജകുമാരിക്കായി രാജകുമാരിയാകുന്നു, അവളുടെ ക്യാൻവാസ്, മേക്കപ്പ് ട്രാൻസ്ഫോർമേഷൻ എന്നീ ഹാഷ്ടാഗുകളിലാണ് പോസ്റ്റ്. കൂടാതെ വിമർശകർക്കും താരം മറുപടി നൽകുന്നുണ്ട്. ഇതെല്ലാം കഴുകി കളയാനാവും ഇൻസ്റ്റാ പൊലീസുകാരെ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ രസകരമായി തള്ളിനീക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ പങ്കുവെക്കാനും താരം മറക്കാറില്ല. കഴിഞ്ഞ ദിവസം ഭാര്യ അമാനിനൊപ്പം പാചകം ചെയ്യുന്നതിന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. ദുൽഖറിന്റെ നെല്ലിക്കാ പോസ്റ്റും ഹിറ്റായിരുന്നു.