പണിയൊന്നുമില്ലാത്തപ്പോൾ മഹിമ നമ്പ്യാർ ഇങ്ങനെയാണ്; ചിത്രങ്ങൾ പങ്കുവെച്ച് താരം
By സമകാലിക മലയാളം ഡെസ്ക് | Published: 10th April 2020 11:55 AM |
Last Updated: 10th April 2020 11:55 AM | A+A A- |
കാര്യസ്ഥൻ എന്ന ചിത്രത്തിൽ ദിലീപിന്റെ അനുജത്തിയായാണ് മഹിമ നമ്പ്യാർ മലയാളികളുടെ മുന്നിൽ ആദ്യം എത്തുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ഉൾപ്പടെ നിരവധി മലയാളം, തമിഴ് സിനിമകളിൽ പിന്നീട് മഹിമയെ നമ്മൾ കണ്ടു. ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങെല്ലാം നിർത്തിവെച്ചെങ്കിലും മഹിമ ഇപ്പോഴും തിരക്കിലാണ്. പാട്ടും ചിത്രം വരയുമെല്ലാമായി ക്വാറന്റീൻ ദിനങ്ങൾ ആഘോഷിക്കുകയാണ് താരം. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ്.
പണിയില്ലാതെ ഇരിക്കുമ്പോൾ പഴയ സൂപ്പർ ചിത്രങ്ങളെല്ലാം പൊടിതട്ടിയെടുക്കുകയാണ് മഹിമ. ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയാണ് താരം. ജോബ് ലസ് എന്ന ഹാഷ്ടാഗിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രങ്ങൾ. ഇതു കൂടാതെ മറ്റു ചില മനോഹരമായ ത്രോബാക്ക് ചിത്രങ്ങളും മഹിമ പങ്കുവെച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. വീടിന്റെ ചുവരിൽ പടം വരച്ചും വ്യത്യസ്തമായ രുചികൾ പരീക്ഷിച്ചും വ്യായാമം ചെയ്തുമെല്ലാം സമയം തള്ളിനീക്കുകയാണ്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും മഹിമ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലൂടെയാണ്സിനിമയിൽ എത്തിയത് എങ്കിലും തമിഴിൽ നിറഞ്ഞു നിൽക്കുകയാണ് താരം. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.