'ചന്ദ്രമുഖി 2' ന് അഡ്വാൻസ് ലഭിച്ചത് മൂന്ന് കോടി; മുഴുവൻ ദുരിതാശ്വാസനിധിയിലേക്ക് നൽകി ലോറൻസ്; അഭിനന്ദനം

പ്രധാനമന്ത്രിയുടേയും തമിഴ്നാട് മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിൽ അടക്കം വിവിധ സംഘടനകൾക്ക് താരം പണം നൽകി
'ചന്ദ്രമുഖി 2' ന് അഡ്വാൻസ് ലഭിച്ചത് മൂന്ന് കോടി; മുഴുവൻ ദുരിതാശ്വാസനിധിയിലേക്ക് നൽകി ലോറൻസ്; അഭിനന്ദനം

പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ലഭിച്ച അഡ്വാൻസ് തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടൻ രാഘവ ലോറൻസ്. രജനീകാന്ത് നായകനായി എത്തുന്ന ചന്ദ്രമുഖി 2 ൽ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് ലോറൻസിന് അഡ്വാൻസ് ലഭിച്ചത്. പ്രധാനമന്ത്രിയുടേയും തമിഴ്നാട് മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിൽ അടക്കം വിവിധ സംഘടനകൾക്ക് താരം പണം നൽകി. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. 

പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കു വയ്ക്കാനുണ്ട്. തലൈവർ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രൊജക്റ്റ്. പി. വാസു സർ സംവിധാനം ചെയ്ത് കലാനിധി മാരൻ നിർമിക്കുന്ന ഇൗ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇൗ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നൽകിയിരിക്കുന്നത്.- താരം കുറിച്ചു. 

പ്രധാനമന്ത്രിയുടേയും തമിഴ്നാട് മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം വീതവും. തമിഴ് സിനിമ മേഖലയിലെ ദിവസവേതനക്കാർക്കായി എഫ് ഇഎഫ്എസ്ഐയിലേക്ക് 50 ലക്ഷവും ഡാൻസ് യൂണിയന് 50 ലക്ഷവും നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 25ലക്ഷം സംഭാവന ചെയതു. കൂടാതെ ലോറൻസ് ജനിച്ച റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് വേണ്ടി 75 ലക്ഷവും നൽകി. ഭക്ഷണവും മറ്റു ആവശ്യ വസ്തുക്കളും പൊലീസിന്റെ സഹായത്തോടെ അർഹതപ്പെട്ടവരിൽ എത്തിക്കുമെന്നും ലോറൻസ് വ്യക്തമാക്കി. ഇത് ആദ്യമായല്ല സഹായവുമായി ലോറൻസ് എത്തുന്നത്. താരത്തെ പുകഴ്ത്തി നിരവധി പേരാണ് സഹായവുമായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com