ഇല തുടച്ചും, ഭക്ഷണം വിളമ്പിയും സുരഭി ലക്ഷ്മി; നരിക്കുനിയുടെ കമ്യൂണിറ്റി കിച്ചണിലെ താരം; വിഡിയോ

കോഴിക്കോട് നരിക്കുനി ​ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾക്കി പിന്തുണയുമായാണ് താരം എത്തിയത്
ഇല തുടച്ചും, ഭക്ഷണം വിളമ്പിയും സുരഭി ലക്ഷ്മി; നരിക്കുനിയുടെ കമ്യൂണിറ്റി കിച്ചണിലെ താരം; വിഡിയോ

ലോക്ക്ഡൗണിലും തിരക്കിലാണ് നടി സുരഭി ലക്ഷ്മി. പറമ്പ് അടിച്ചു വാരിയും കൃഷിചെയ്തുമെല്ലാം വീട്ടിലിരിപ്പ് ആഘോഷിക്കുകയാണ് താരം. എന്നാൽ വീട്ടിൽ മാത്രമല്ല നാട്ടിലും സുരഭി ആക്റ്റീവാണ്. തന്റെ നാട്ടിലെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തകർക്കൊപ്പം വോളന്റിയറായി താരവും എത്തി. കോഴിക്കോട് നരിക്കുനി ​ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾക്കി പിന്തുണയുമായാണ് താരം എത്തിയത്. 

കമ്യൂണിറ്റി കിച്ചണിലെ വാളന്റിയറായി ഇല തുടയ്ക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്യുന്ന സുരഭിയുടെ വിഡിയോയും ശ്രദ്ധ നേടുകയാണ്. എല്ലാ ജോലിയും കഴിഞ്ഞ് അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് താരം മടങ്ങിയത്. 

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായവർക്ക് സഹായമാവാനാണ് സംസ്ഥാന സർക്കാർ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. ​ഗ്രാമപഞ്ചായത്തുകളുടേയും നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വോളന്റിയറാവാൻ നിരവധി യുവാക്കളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ലക്ഷക്കണക്കിന് പേരാണ് പേരു നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com