യോ​ഗ മുതൽ സണ്ണി ലിയോണിയുടെ ടീ ഷർട്ട് ചലഞ്ച് വരെ; കുട്ടി റബ്ബർ പാലാണോ കുടിക്കുന്നതെന്ന് സാനിയയോ‌ട് ആരാധകർ 

തലകീഴായി നിന്ന് കാലുകൾ തറയിൽ തൊടാതെ ടീഷർട്ട് ധരിക്കുകയാണ് താരം
യോ​ഗ മുതൽ സണ്ണി ലിയോണിയുടെ ടീ ഷർട്ട് ചലഞ്ച് വരെ; കുട്ടി റബ്ബർ പാലാണോ കുടിക്കുന്നതെന്ന് സാനിയയോ‌ട് ആരാധകർ 

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ യുവതാരങ്ങളിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങളും വിഡിയോയുമാണ് ഇൻസ്റ്റ​ഗ്രാം ആരാധകരെ അമ്പരപ്പിക്കുന്നത്. ഏറെ ശരീരവഴക്കത്തോടെയുളറ്ള സാനിയയുടെ യോ​ഗയാണ് ഈ അമ്പരപ്പിന് കാരണം. 

യോ​ഗയ്ക്ക് പുറമേ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ടീ ഷർട്ട് ചലഞ്ചും സാനിയ നിഷ്പ്രയാസം പൂർത്തിയാക്കി. തലകീഴായി നിന്ന് കാലുകൾ തറയിൽ തൊടാതെ ടീഷർട്ട് ധരിക്കുകയാണ് താരം. സ്റ്റാറ്റസിലാണ് ചലഞ്ച് പൂർത്തിയാക്കുന്ന വിഡിയോ സാനിയ പങ്കുവച്ചത്.

 പശുവിൻ പാലിനു പകരും റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നാണ് താരത്തോടുള്ള ആരാധകരുടെ ചോദ്യം. ചിലരാകട്ടെ യോ​ഗ ട്യൂട്ടോറിയൽ തുടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. ‌‌

 
 
 
 
 
 
 
 
 
 
 
 

 

A post shared by SANIYA IYAPPAN (@_saniya_iyappan_) on

ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയ സാനിയ പ്രേതം 2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com