ഇന്ന് എന്റെ പള്ളി ഇവിടെയാണ്, ഈസ്റ്റർ ദിനത്തിൽ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ടിനി ടോം; വിഡിയോ

കൊച്ചി കലൂരില്‍ ഒരു റെസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന കമ്യൂണിറ്റി കിച്ചണിലാണ് താരം എത്തിയത്
ഇന്ന് എന്റെ പള്ളി ഇവിടെയാണ്, ഈസ്റ്റർ ദിനത്തിൽ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ടിനി ടോം; വിഡിയോ


ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷണം മുടങ്ങിയവരെ സഹായിക്കാനാണ് കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ കമ്യൂണിറ്റി കിച്ചണിൽ പങ്കാളിയായിരിക്കുകയാണ് നടൻ ടിനി ടോം. കൊച്ചി കലൂരില്‍ ഒരു റെസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന കമ്യൂണിറ്റി കിച്ചണിലാണ് താരം എത്തിയത്. നിര്‍മ്മാതാവ് സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷ, ജാവേദ് തുടങ്ങിയ സിനിമ പ്രവർത്തകരുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കള. ഫേയ്സ്ബുക്ക് ലൈവിലൂടെയാണ് കമ്യൂണിറ്റി കിച്ചണിന്റെ ഭാ​ഗമായതിന്റെ സന്തോഷം താരം പങ്കുവെച്ചത്. 

"ഈസ്റ്ററായിട്ട് ഒരുപാട് പേരാണ് വഴിയിൽ വിശന്നിരിക്കുന്നത്. കൂടാതെ നിരവധി പൊലീസുകാരാണ് തങ്ങളുടെ ഈസ്റ്റർ ഇവിടെയാണെന്ന് പറഞ്ഞ് വഴിയിൽ നിൽക്കുന്നത്. നിരവധി പേരാക്കാണ് ഈ റെസിഡൻസ് അസോസിയേഷൻ ഭക്ഷണം നൽകുന്നത്. നിരവധി സിനിമകൾ നിർമിച്ച വ്യക്തിയാണ് സുബൈർ. പ്രൊഡക്ഷനിൽ വർക്ക് ചെയ്യുന്നതുപോലെയാണ് അദ്ദേഹം. രാവിലെ തന്നെ എത്തും. യഥാര്‍ഥത്തില്‍ ഈസ്റ്ററിന്‍റെ സന്ദേശം ഇവിടെയാണെന്നാണ് എന്‍റെ വിശ്വാസം. ഒരു കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ല, ഇതിന്‍റെ ഭാഗമായാല്‍ മതിയെന്ന് കരുതുന്നു. എന്‍റെ ഈസ്റ്റര്‍ ഇവിടെയാണ്. എല്ലാവര്‍ക്കും ഹാപ്പി ഈസ്റ്റര്‍, എല്ലാവര്‍ക്കും നന്മ വരട്ടെ", ടിനി ടോമ പറഞ്ഞു.

ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിൽ രോ​ഗം പകരും. അതിനാൽ നമ്മൾ ജനങ്ങളാണ് അതിനുവേണ്ടി പ്രവർത്തിക്കേണ്ടത്. സ്വയം നിയന്ത്രണം കൊണ്ടുവരണം. പൊലീസുകാരോട് ആരോടും തട്ടിക്കയറരുത്.- ടിനി ടോം കൂട്ടിച്ചേർത്തു. ഇന്ന് 4000 പേർക്കാണ് സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com