എന്റെ സഹയാത്രികന് പിറന്നാൾ ആശംസകൾ; യാത്ര ചിത്രങ്ങൾ പങ്കുവെച്ച് റിമ കല്ലിങ്കൽ

റിമയുടെ അടുത്ത സുഹൃത്തും നടിയുമായ പാർവതിയും ആഷിക്കിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്
എന്റെ സഹയാത്രികന് പിറന്നാൾ ആശംസകൾ; യാത്ര ചിത്രങ്ങൾ പങ്കുവെച്ച് റിമ കല്ലിങ്കൽ

ക്തമായ നിലപാടുകളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരദമ്പതികളാണ് സംവിധായകൻ ആഷിക് അബുവും നടി റിമ കല്ലിങ്കലും. സിനിമയിലും ജീവിതത്തിലുമെല്ലാം ഇവരുടെ യാത്രകൾ ഒരേ വഴിയിലൂടെയാണ്. ഇപ്പോൾ തന്റെ സഹയാത്രികന് ജന്മദിനാശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. 

'വരാനിരിക്കുന്ന അസംഖ്യം യാത്രകൾക്ക്, സഹയാത്രികന് ജന്മദിനാശംസകൾ' എന്നാണ് റിമ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള യാത്ര ചിത്രങ്ങൾക്കൊപ്പമാണ് ആശംസകൾ. റിമയുടെ അടുത്ത സുഹൃത്തും നടിയുമായ പാർവതിയും ആഷിക്കിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

To innumerable trips ahead! Happy birthday fellow traveller

A post shared by Rima Kallingal (@rimakallingal) on

ആഷിഖ് സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം റിമയുട കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആഷിഖിന്റെ സംവിധാനത്തിലൊരുങ്ങിയ റാണി പത്മിനി, വൈറസ് എന്നീ ചിത്രങ്ങളിലും  റിമ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇരുവരും ചേർന്നാണ് ചിത്രം നിർമിച്ചതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com