'സിനിമയിൽ പാടിയാൽ പ്രതിഫലം ലഭിക്കില്ല, പാട്ട് ഹിറ്റായാൽ ഷോ നടത്തി സമ്പാദിക്കാമല്ലോ എന്ന് പറയും'; തുറന്നു പറഞ്ഞ് നേഹ കക്കർ

ബോളിവുഡ് സിനിമകളിൽ പാട്ടുപാടിയാൽ ​ഗായകർക്ക് പ്രതിഫലം ലഭിക്കാറില്ലെന്ന് തുറന്നു പറയുകയാണ് നേഹ കക്കർ
'സിനിമയിൽ പാടിയാൽ പ്രതിഫലം ലഭിക്കില്ല, പാട്ട് ഹിറ്റായാൽ ഷോ നടത്തി സമ്പാദിക്കാമല്ലോ എന്ന് പറയും'; തുറന്നു പറഞ്ഞ് നേഹ കക്കർ

റ്റവും കൂടുതൽ ബി​ഗ്ബജറ്റ് ചിത്രങ്ങൾ നിർമിക്കുന്ന സിനിമമേഖലയാണ് ബോളിവുഡ്. ചിത്രത്തിലെ ​ഗാനങ്ങളായിരിക്കും പലപ്പോഴും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോ​ഗിക്കുന്നത്. എന്നാൽ ബോളിവുഡ് സിനിമകളിൽ പാട്ടുപാടിയാൽ ​ഗായകർക്ക് പ്രതിഫലം ലഭിക്കാറില്ലെന്ന് തുറന്നു പറയുകയാണ് നേഹ കക്കർ. പാട്ട് ഹിറ്റായാൽ ഷോയിൽ നിന്ന് പണമുണ്ടാക്കാമല്ലോ എന്നാണ് അവർ പറയുക എന്നാണ് നേഹ പറയുന്നത്. 

'ബോളിവുഡ് സിനിമകളിൽ ഗാനം ആലപിച്ചാല്‍ പ്രതിഫലം കിട്ടാറില്ല. പാട്ട് സൂപ്പർ ഹിറ്റായാൽ പിന്നീട് ലഭിക്കുന്ന ഷോയിൽ നിന്നും മറ്റും പണം സമ്പാദിക്കാമല്ലോ എന്നാണ് അവർ ചിന്തിക്കുന്നത്.  ലൈവ് സംഗീത പരിപാടികളിൽ നിന്നും ഷോകളിൽ നിന്നും നല്ല പ്രതിഫലം തനിക്ക് ലഭിക്കാറുണ്ട്. എന്നാൽ ബോളിവുഡിലെ അവസ്ഥ ഇതല്ല. ഞങ്ങളെക്കൊണ്ട് പാട്ടുപാടിക്കുന്നതിന് അവർ പ്രതിഫലം നൽകാറില്ല'. നേഹ വ്യക്തമാക്കി. 

 ‘ഗർമി’, ‘ഓ സാഖി’, ‘ദിൽബർ’, ‘കാലാ ചശ്മ’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ.യോയോ സിങ്ങിനൊപ്പമുള്ള മോസ്കോ സൂക്കയിലാണ് ഇനി ​ഗായികയെ കാണുക.  ഈയടുത്ത് ഋഷികേശിലുള്ള തന്റെ ബം​ഗ്ലാവിന്റെ ചിത്രം നേഹ പങ്കുവച്ചിരുന്നു,. താൻ ജനിച്ചു വളർന്ന ഒറ്റമുറി വീടിന്റെ സ്ഥാനത്ത് പണിത ബം​ഗ്ലാവിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പും നേഹ പങ്കുവച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com