'ഈ രണ്ട് വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം'; ഓർമിപ്പിച്ച് മിഥുൻ മാനുവൽ

സർക്കാരിന്റെ നിർദേശങ്ങൾ സാധ്യമായ എല്ലാരീതിയിലും താൻ പിന്തുടരുമെന്നും മിഥുൻ വ്യക്തമാക്കി
'ഈ രണ്ട് വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം'; ഓർമിപ്പിച്ച് മിഥുൻ മാനുവൽ

കൊറോണ സൃഷ്ടിച്ച കരിനിഴൽ പതിയെ കേരളത്തിന് മുകളിൽ നിന്ന് നീങ്ങുകയാണ്. ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്ത് രണ്ട് പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാൽ ഇതൊരു അപാരമായ ഉത്തരവാദിത്വമാണെന്നാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പറയുന്നത്. ഈ രണ്ട് വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്നാണ് മിഥുൻ കുറിക്കുന്നത്. സർക്കാരിന്റെ നിർദേശങ്ങൾ സാധ്യമായ എല്ലാരീതിയിലും താൻ പിന്തുടരുമെന്നും മിഥുൻ വ്യക്തമാക്കി. 

മിഥുൻ മാനുവൽ തോമസിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

രണ്ട് പേർക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്.. !! അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്... ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം..!! ലോകത്തിനു മുഴുവൻ മാതൃക ആകാനുള്ള ചുമതല..! വ്യക്തിപരമായി, സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ തീരുമാനിച്ചു.. !! Come on guys.. !! നമ്മളാണ് മാതൃക.. !! We are the flag bearers.. !! 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com