പുറത്തു കറങ്ങിനടന്നാൽ പിടിച്ചിരുത്തി ഈ പാട്ടു കേൾപ്പിക്കുമെന്ന് പൊലീസ്, അത് കൊറോണയേക്കാൾ കഠിനമാകുമെന്ന് കമന്റുകൾ

എആർ റഹ്മാന്റെ സൂപ്പർഹിറ്റ് ​ഗാനം മസക്കലിയുടെ റീമിക്സാണ് പൊലീസുകാരുടെ പുതിയ ആയുധം
പുറത്തു കറങ്ങിനടന്നാൽ പിടിച്ചിരുത്തി ഈ പാട്ടു കേൾപ്പിക്കുമെന്ന് പൊലീസ്, അത് കൊറോണയേക്കാൾ കഠിനമാകുമെന്ന് കമന്റുകൾ

ലോക്ക്ഡൗൺ ലംഘിച്ച് പുറത്തു കറങ്ങി നടക്കുന്നവരെ കുടുക്കാൻ പലതന്ത്രവും പൊലീസ് ഒരുക്കുന്നുണ്ട്. മർദ്ദനം മുതൽ വിഡിയോ പിടിക്കൽ വരെ നീളുന്ന ശിക്ഷകളിലേക്ക് ഇതാ വ്യത്യസ്തമായ ഒന്നു കൂടി എത്തുകയാണ്. എആർ റഹ്മാന്റെ സൂപ്പർഹിറ്റ് ​ഗാനം മസക്കലിയുടെ റീമിക്സാണ് പൊലീസുകാരുടെ പുതിയ ആയുധം. പുറത്തു കറങ്ങിനടക്കുന്നവരെ പിടിച്ചിരുത്തി ഈ പാട്ട് കേൾപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്. 

ജയ്പൂര്‍ പൊലീസിന്റേതാണ് ഇത്തരമൊരു വിചിത്രമായ മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്. '' നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കും.'' - ട്വീറ്റില്‍ പറയുന്നു. സോഷ്യൽ മീഡിയയിൽ ​ഹിറ്റാകുകയാണ് ജയ്പൂർ പൊലീസിന്റെ ട്വീറ്റ്. മസക്കലി 2.0 കൊവിഡിനേക്കാള്‍ മാരകമാണെന്നും മികച്ച ശിക്ഷാ വിധിയാണെന്നുമെല്ലാമാണ് ജയ്പൂര്‍ പൊലീസിന്റെ ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍. 

ഡൽഹി 6 എന്ന ചിത്രത്തിനുവേണ്ടിയാണ് ​റഹ്മാൻ മസക്കലി ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് ​ഗാനത്തിന്റെ റീമിക്സ് പുറത്തുവന്നത്. വലിയ വിമർശനമാണ് ഈ ​ഗാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. എആർ റഹ്മാൻ തന്നെ ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com