രാജീവിന്റെ ചെവിയിൽ രഹസ്യം പറഞ്ഞ് ​ഗീതു മോഹൻ​ദാസ്; മയത്തിലൊരു തലക്കെട്ടിടാൻ ആവശ്യം

രസകരമായ വിഡിയോയ്ക്ക് അ‌ടിക്കുറിപ്പിടാനാണ് താരം ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്
രാജീവിന്റെ ചെവിയിൽ രഹസ്യം പറഞ്ഞ് ​ഗീതു മോഹൻ​ദാസ്; മയത്തിലൊരു തലക്കെട്ടിടാൻ ആവശ്യം

ഴയ ചിത്രങ്ങളും വിഡിയോകളുമെല്ലാം പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് താരങ്ങൾ. നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് രാജീവ് രവിക്കൊപ്പമുള്ളതാണ് വിഡിയോ. രാജീവിന്റെ ചെവിയിൽ കാര്യമായി രഹസ്യം പറയുകയാണ് ​ഗീതു മോഹൻദാസ്.

നിരവധി പേരുടെ ബഹളത്തിന് ഇടയിലാണ് രാജീവിനോട് ​ഗീതു രഹസ്യം പറയുന്നത്. രസകരമായ വിഡിയോയ്ക്ക് അ‌ടിക്കുറിപ്പിടാനാണ് താരം ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അടിക്കുറിപ്പ് മയത്തിലാവണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. എന്തായാലും അത്ര മയത്തിൽ ഒന്നുമല്ല ആരാധകരുടെ കമന്റുകൾ. 

 
 
 
 
 
 
 
 
 
 
 
 
 

Caption this... and be kind #Geethu #Rajeevravi

A post shared by Geetu Mohandas (@geetu_mohandas) on

രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. തലയണമനന്ത്രമെന്നും ക്വാറന്റീൻ ഡംഷരാഡ്സ് എന്നൊക്കെ നിരവധി പേർ കുറിച്ചിട്ടുണ്ട്. മൂത്തോൻ 2 എഴുതുന്നതിനെക്കുറിച്ചാണോ ചർച്ച എന്നാണ് ഒരാളുടെ ചോദ്യം. ജോജു ജോർജ്, നവ്യ നായർ, അർച്ചന കവി തുടങ്ങിയ നിരവധി താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com