ആനക്കൂട്ടത്തെ കാണാൻ ഭർത്താവിന്റെ തോളിൽ കയറി ശ്രിന്ദ; ജന്മദിനം ആഘോഷിക്കാൻ ഇതിലും മികച്ച ചിത്രമില്ലെന്ന് നടി

സംവിധായകൻ സിജു എസ് ബാവയുമായി 2018 നവംബർ 11 ലാണ് ശ്രിന്ദ വിവാഹിതയായത്
ആനക്കൂട്ടത്തെ കാണാൻ ഭർത്താവിന്റെ തോളിൽ കയറി ശ്രിന്ദ; ജന്മദിനം ആഘോഷിക്കാൻ ഇതിലും മികച്ച ചിത്രമില്ലെന്ന് നടി

സകരമായ ചിത്രം പങ്കുവെച്ച് ഭർത്താവിന് പിറന്നാൾ ആശംകൾ അറിയിച്ചിരിക്കുകയാണ് നടി ശ്രിന്ദ. ഭർത്താവ് സിജുവിന്റെ തോളിൽ കയറി ഇരിക്കുന്ന ശ്രിന്ദയെയാണ് ചിത്രത്തിൽ കാണുന്നത്. പിറന്നാൾ ആശംസ അറിയിക്കാൻ ഇതിലും മികച്ച ചിത്രമില്ല എന്നാണ് താരം കുറിക്കുന്നത്. 

‘നമ്മൾ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് എന്നും ചേർന്നു നിൽക്കുന്നു. നിന്റെ ജന്മദിനം ആഘോഷിക്കാൻ ഇതല്ലാതെ മറ്റൊരു ചിത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് എനിക്ക്  ചിന്തിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്. നീയെന്നും എന്നെ ഉയരങ്ങളിൽ എത്തിച്ചിട്ടേയുള്ളൂ..(അക്ഷരാർത്ഥത്തിൽ).. പുതിയ കാഴ്ചപ്പാടിൽ നിന്ന് ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി. സിജുവിന്റെ തോളിൽ ഞാൻ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവർക്കായി,  ദൂരെ നിൽക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയർത്തിയതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എനിക്ക് നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അത്.’– ശ്രിന്ദ കുറിച്ചു.

നിരവധി പേരാണ്  സിജുവിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിലായതോടെ ഓർമച്ചിത്രങ്ങൾ പങ്കുവെക്കുന്നതിരക്കിലാണ് ശ്രിന്ദ. സംവിധായകൻ സിജു എസ് ബാവയുമായി 2018 നവംബർ 11 ലാണ് ശ്രിന്ദ വിവാഹിതയായത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ ഒരു മകനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com