തോക്ക് ചൂണ്ടി അനൂപ് മേനോൻ; മരട് 357 ഫസ്റ്റ് ലുക്ക് പോസ്റ്റർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2020 01:35 PM  |  

Last Updated: 14th April 2020 01:35 PM  |   A+A-   |  

anoop

 

ണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് വിഷയമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ഫ്‌ളാറ്റിൽ താമസിച്ചിരുന്ന 357 കുടുംബങ്ങളുടെ ജീവിതം സിനിമയിലൂടെ പറയുന്നു. 

ഫ്ലാറ്റിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനായി ധർമ്മജൻ വേഷമിടുന്നു. മനോജ് കെ ജെയൻ, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശീലു എബ്രഹാമും നൂറിന്‍ ഷെരീഫും ആണ് നായികമാർ. 

ദിനേശ് പള്ളത്ത് തിരകഥയൊരുക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിർമിക്കുന്നത്.  ഫ്ലാറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് തിരകഥയൊരുക്കിയിരിക്കുന്നത്. കണ്ണന്‍ താമരക്കുളം- ദിനേശ് പള്ളത്ത്- അബ്രഹാം മാത്യു-രവി ചന്ദ്രന്‍ എന്നിവരൊരുമിച്ച പട്ടാഭിരാമന് ശേഷം അണിയറയിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.